സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ്; 102 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സമിതി യോഗമാണ് തീരുമാനമെടുത്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രങ്ങളാണ് ഒരാഴ്ച കൂടി തുടരുന്നത്. ചൊവ്വാഴ്ച മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അവലോകനസമിതി യോഗത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന പൊതുവികാരമാണ് ഉയര്‍ന്നത്. കൃത്യമായ ടെസ്റ്റുകള്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി നില്‍ക്കുന്നതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന […]

Continue Reading

ഇടുക്കിയിൽ ആറു വയസുകാരിയുടെ മരണം കൊലപാതകം; അയൽവാസി അറസ്റ്റില്‍

ഇ​ടു​ക്കി:വ​ണ്ടി​പ്പെ​രി​യാ​ര്‍ ചു​ര​കു​ളം എ​സ്റ്റേ​റ്റി​ലെ ആ​റു വ​യ​സു​ള്ള കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് പീ​ഡി​പ്പി​ച്ച ശേ​ഷം പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി അ​ര്‍​ജു​ന്‍ അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പെ​ണ്‍​കു​ട്ടി​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഷാ​ള്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വീ​ടി​നു പു​റ​ത്തു​പോ​യി തി​രി​കെ​യെ​ത്തി​യ സ​ഹോ​ദ​ര​നാ​ണ് പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ലാ​ണ് മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ന്ന​ത്. പെ​ണ്‍​കു​ട്ടി ക​ടു​ത്ത പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്ന​ത്. […]

Continue Reading

സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: ഇടവേളയ്ക്ക് ശേഷം ഈ ആഴ്ച സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും മധ്യകേരളത്തിലും എട്ടിന് വടക്കന്‍ ജില്ലകളിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. ചില സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ […]

Continue Reading

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമോ എന്ന് ഇന്നറിയാം; കൊവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുമോ എന്ന് ഇന്നറിയാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ശനിയാഴ്ച നടക്കേണ്ട യോഗം മുഖ്യമന്ത്രിയുടെ തിരക്കുകളെ തുടര്‍ന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറയാത്ത സാഹചര്യത്തില്‍ നേരിയ ഇളവുകളോടെ നിലവിലുള്ള രീതിയില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നിയന്ത്രണം തുടരാനാണു സാധ്യത. നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ അടുത്ത ബുധനാഴ്ച വരെയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജീവിത മാര്‍ഗത്തെ […]

Continue Reading

കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കൊവിഡ്; 76 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading

വി.കെ പ്രശാന്ത് എം.എല്‍.എയ്ക്ക് കൊവിഡ്; അടുത്തിടപഴകിയവര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: വി.കെ പ്രശാന്ത് എം.എല്‍.എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അടുത്തിടപഴകിയവര്‍ ശ്രദ്ധിക്കണമെന്ന് എം.എല്‍.എ നിര്‍ദേശം നല്‍കി. വാക്സിന്‍ രണ്ടാം ഡോസ് എടുക്കുന്നതു വരെ പിടിച്ചു നിന്നത് ഹോമിയോ പ്രതിരോധ മരുന്നിലെന്ന് എം.എല്‍.എ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എംഎല്‍എ യുടെ ഫേസ്ബുക്ക് കുറിപ്പ്, പ്രിയമുള്ളവരെ ഇന്നലെ നടത്തിയ RTPCR ല്‍ പോസിറ്റീവ് ആയി. അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവര്‍ ശ്രദ്ധിക്കുക. കോവിഡ് തുടക്കം മുതല്‍ ഇന്നുവരെ പൊതു സമൂഹത്തില്‍ തന്നെ ആയിരുന്നു. 15 തവണയിലധികം ആന്റിജന്‍, RTPCR ടെസ്റ്റുകള്‍ നടത്തി. കഴിഞ്ഞ […]

Continue Reading

കേരളം രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കിറ്റെക്‌സ് വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വ്യവസായ സൗഹൃദ നയം എല്‍ഡിഎഫ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. വ്യവസായി ഹര്‍ഷ് ഗോയങ്കെയുടെ ട്വീറ്റിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാരില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് […]

Continue Reading

കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിക്ക് കൈമാറി. അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാണ് പരാതി. പരാതിയില്‍ കഴന്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന.

Continue Reading

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കൊവിഡ്; 135 മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Continue Reading