വോട്ടെണ്ണലിന് 633 ഹാളുകള്‍; ഒരുക്കങ്ങള്‍ പൂര്‍ണം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് കൂടുതല്‍ കേന്ദ്രങ്ങളും സൗകര്യങ്ങളുമൊരുക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതില്‍ 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണം. ഇ.വി.എം/വി.വി.പാറ്റ് സൂക്ഷിക്കാന്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പിനായി 140 ഉം ഉപ തിരഞ്ഞെടുപ്പിനായി ഏഴു സ്ട്രോംഗ് റൂമുകളുമാണുള്ളത്. 49 സി.എ.പി.എഫ് കമ്പനികളാണ് സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ഒരുക്കുന്നത്. ഇതിനൊപ്പം സ്റ്റേറ്റ് ആംഡ് പൊലീസ് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Continue Reading

നാട്ടുകാരില്‍ നിന്നു പിരിച്ച കോടികളുമായി കൊല്ലത്തെ ജ്വല്ലറി ഉടമ മുങ്ങി

കൊല്ലം: നാട്ടുകാരില്‍ നിന്നു പിരിച്ചെടുത്ത കോടികളുമായി കൊല്ലം പുനലൂരിലെ ജ്വല്ലറി ഉടമ മുങ്ങി. പവിത്രം ജ്വല്ലേഴ്‌സ് ഉടമ ടി. സാമുവേലാണ് നാട്ടുകാരുടെ പണവുമായി മുങ്ങിയത്. സംഭവത്തില്‍ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചതായി പുനലൂര്‍ പോലീസ് അറിയിച്ചു. ഒരാഴ്ച്ചയിലധികമായി പവിത്രം ജ്വല്ലേഴ്‌സ് അടഞ്ഞു കിടക്കുകയാണ്. സ്വര്‍ണച്ചിട്ടി, നിക്ഷേപം എന്നീ ഇനങ്ങളില്‍ അന്‍പതോളം ആളുകളില്‍ നിന്നു ടി.സാമുവല്‍ എന്ന സാബു കോടികള്‍ പിരിച്ചെടുത്തു എന്നാണു റിപ്പോര്‍ട്ട്. കൂടിയ പലിശയ്ക്കാണ് നാട്ടുകാരില്‍ നിന്ന് വന്‍തുകകള്‍ പ്രതി നിക്ഷേപമായി സ്വീകരിച്ചത്. […]

Continue Reading

കൊവിഡ് വ്യാപനം രൂക്ഷം; കൊച്ചി മെട്രോയുടെ സമയത്തില്‍ ക്രമീകരണം

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ സമയത്തിലും ക്രമീകരണം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇനി രാവിലെ 8 മണി മുതലാകും മെട്രോ സര്‍വ്വീസ് ആരംഭിക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ 6 മണി മുതല്‍ 10 മണി വരെയും സര്‍വ്വീസ് നടത്തും. എന്നാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പീക്ക് ടൈമില്‍ 10 മിനിറ്റും അതല്ലാത്ത സമയത്ത് 14 മിനിറ്റും ഇടവിട്ടാകും സര്‍വ്വീസ്. ശനി,ഞായര്‍ ദിവസങ്ങളില്‍ പീക് ടൈമിലും സാധാരണ […]

Continue Reading

ആര്‍ ബാലകൃഷ്ണ പിള്ളയുടെ നില ഗുരുതരം

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിള്ളയുടെ ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഉറ്റ ബന്ധുക്കള്‍ ഉള്‍പ്പടെയുളളവര്‍ അദ്ദേഹത്തോടൊപ്പമുണ്ട്.

Continue Reading

സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെ.ജി.എം.ഒ.എ

തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെജിഎംഒഎ. സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണം. ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും മുന്നറിയിപ്പ്. രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ മറ്റ് മാര്‍ഗമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ട്. സര്‍ക്കാരിന്റെ ഇടപെടലിനായി ഡോക്ടര്‍മാരുടെ സംഘടന നിര്‍ദേശങ്ങള്‍ […]

Continue Reading

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി പ്രകാശ് അന്തരിച്ചു

മലപ്പുറം :നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽ നിന്ന് എടക്കരയിൽ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വി വി പ്രകാശ് കെപിസിസി സെക്രട്ടറി, കെഎസ്യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Continue Reading

സംസ്ഥാനത്ത് 35013 ഇന്ന് പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35013 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Continue Reading

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

തിരുവനന്തപുരം: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥാനാര്‍ഥികള്‍ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വോട്ടെണ്ണല്‍ കേന്ദ്രത്തിലോ സമീപത്തോ ആള്‍ക്കൂട്ടം പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണം. മൂന്ന് ദിവസം മുന്‍പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്‍കണം. കൗണ്ടിംഗ് ഏജന്റുമാരും ആര്‍ടിപിസിആര്‍ പരിശോധന നടത്തി കൊവിഡില്ലെന്ന് ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്കും സരിത്തിനും ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍ക്കും സരിത്തിനും ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ട് മാസമായി ഇരുവരും ജയിലിലാണ്. അതേസമയം, കോഫെപോസ ചുമത്തിയതിനാല്‍ പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളാണ് ഇരുവരും. ഇതില്‍ സന്ദീപ് നായര്‍ക്ക് കസ്റ്റംസ് കേസിലും എന്‍ഐഎ കേസിലും ജാമ്യം ലഭിച്ചിരുന്നു.

Continue Reading