സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ അദ്ദേഹം യുഡിഎഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. രോഗവ്യാപനവുമായി ബന്ധപ്പെട്ട് അനാവശ്യ പരിഭ്രാന്തികള്‍ പരത്തുന്നത് ഒഴിവാക്കണം. ഇക്കാര്യം മാധ്യമങ്ങളും സര്‍ക്കാരും ശ്രദ്ധിക്കണം. ജനങ്ങളുടെ സഹകരണത്തോടെയാവണം പ്രതിരോധ നടപടികള്‍. ബഡായി അടിക്കാനുള്ള അവസരമാക്കാതെ പ്രതിപക്ഷ അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ […]

Continue Reading

ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ ശക്തം, കര്‍ശന പരിശോധന

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ഡൗണില്‍ നിയന്ത്രണങ്ങള്‍ ശക്തം. അവശ്യവസ്തുക്കളുടെ കടകള്‍ മാത്രമാണ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസിന് അനുമതിയുണ്ടെങ്കിലും പലതും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും നിരത്തുകളിലും പോലീസിന്റെ കര്‍ശന പരിശോധന തുടരുകയാണ്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളും ഓര്‍ഡിനറി സര്‍വീസുകളും ചുരുക്കം സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ യാത്രക്കാരുടെ എണ്ണം പൊതുവേ കുറവാണ്. ഓട്ടോ, ടാക്‌സി സര്‍വീസുകളും നിരത്തിലില്ല. അത്യാവശ്യ യാത്ര നടത്തുന്നവര്‍ സ്വകാര്യ വാഹനങ്ങളെയാണ് […]

Continue Reading

കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ 1,000 കോടി രൂപ കണ്ടെത്തേണ്ടിവരും; മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് കൊവിഡ് വാക്‌സിന്‍ വാങ്ങാനായി 1,000 കോടി രൂപ കണ്ടെത്തേണ്ടിവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങാന്‍ പണം മുടക്കിയാല്‍ മറ്റ് പല കാര്യങ്ങളും വെട്ടികുറയ്‌ക്കേണ്ടിവരും. ജനങ്ങളുടെ സംഭാവന കൊണ്ട് വാക്‌സിന്‍ വാങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ തന്നെ വാക്‌സിന്‍ വാങ്ങി സംസ്ഥാനത്തിന് നല്‍കാന്‍ തയാറാകണം. കോവിഡ് വ്യാപനം വര്‍ധിക്കാനും കൂട്ടമരണങ്ങളുണ്ടാകാനും കാരണം കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പ് കേടാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

Continue Reading

തൃശൂര്‍ പൂരത്തിനിടെ ആല്‍മരം പൊട്ടി വീണ് അപകടം; രണ്ട് മരണം

തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരംമരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേർ മരണപ്പെട്ടതായി പോലീസ് പറഞ്ഞു. തിരുവമ്പാടി ദേവസ്വം ബോർഡ് അംഗങ്ങളായ രമേശ്, രാമചന്ദ്രൻ എന്നിവരാണ് മരണപ്പെട്ടത്. ഇരുപത്തിയഞ്ചു പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സി.ഐ ഉൾപ്പെടെ ഏതാനും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം. രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ […]

Continue Reading

തിരുവനന്തപുരത്ത് പത്ത് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. അണ്ടൂര്‍ക്കോണം, പെരുങ്കടവിള, കാരോട്, കൊല്ലയില്‍, അരുവിക്കര, അമ്പൂരി, കാട്ടാക്കട, കുന്നത്തുകാല്‍, ആര്യങ്കോട്, ഉഴമലയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇവിടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലേക്ക് എത്തിയതോടെയാണ് 10 പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയാറായത്. ഇവിടങ്ങളില്‍ അവശ്യസേവനത്തിനുള്ള കടകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കൂ. യാത്രാ നിയന്ത്രണവും […]

Continue Reading

വാളയാര്‍ കേസ്; സി.ബി.ഐ പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം തെളിവെടുപ്പിനായി പെണ്‍കുട്ടികളുടെ വീട്ടിലെത്തി. സി.ബിഐയുടെ തിരുവനന്തപുരം യൂനിറ്റില്‍നിന്നുള്ള സംഘമാണ് പാലക്കാട്ടെത്തി തെളിവെടുപ്പ് നടത്തിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച സംഘം കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സമീപത്തെ ഷെഡ്ഡിലും പരിശോധന നടത്തി. കേസ് ഏറ്റെടുത്ത സി.ബി.ഐ പാലക്കാട് പോക്‌സോ കോടതിയില്‍ രണ്ട് കുട്ടികളുടെയും മരണത്തില്‍ വെവ്വേറെ എഫ്.ഐ.ആറുകള്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രതികളെ വെറുതെവിട്ടതിന് ശേഷം സര്‍ക്കാര്‍ നിയോഗിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നടക്കം സി.ബി.ഐ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. […]

Continue Reading

അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പിടിയില്‍

ആലപ്പുഴ: കായംകുളം വള്ളികുന്നം അഭിമന്യു വധക്കേസില്‍ ഒരു പ്രതി കൂടി പോലീസ് പിടിയില്‍. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. അതേസമയം കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. അഞ്ച് പ്രതികളാണ് നിലവില്‍ റിമാന്‍ഡില്‍ കഴിയുന്നത്. കഴിഞ്ഞ വിഷുദിനത്തിലാണ് വള്ളികുന്നം സ്വദേശിയായ 15-കാരന്‍ അഭിമന്യുവിനെ പ്രതികള്‍ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ സഹോദരനും ഡിഐഎഫ്ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് പടയണി വെട്ടത്തെ ഉത്സവസ്ഥലത്ത് പ്രതികള്‍ […]

Continue Reading

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം, പിരപ്പന്‍കോടിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കിളിമാനൂര്‍ ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസും വെമ്പായം ഭാഗത്തുനിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയ ലോറി തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. ബസില്‍ 45 ഓളം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരില്‍ 21 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ള യാത്രക്കാരെ കന്യാകുളങ്ങര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നിന്നു […]

Continue Reading

കെ.ആര്‍ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കൊവിഡ് ഇല്ലെന്നു പരിശോധനയില്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Continue Reading