വാളയാര്‍ കേസ്; സി.ബി.ഐ പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു

Kerala Latest News

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം തെളിവെടുപ്പിനായി പെണ്‍കുട്ടികളുടെ വീട്ടിലെത്തി. സി.ബിഐയുടെ തിരുവനന്തപുരം യൂനിറ്റില്‍നിന്നുള്ള സംഘമാണ് പാലക്കാട്ടെത്തി തെളിവെടുപ്പ് നടത്തിയത്. പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച സംഘം കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സമീപത്തെ ഷെഡ്ഡിലും പരിശോധന നടത്തി.

കേസ് ഏറ്റെടുത്ത സി.ബി.ഐ പാലക്കാട് പോക്‌സോ കോടതിയില്‍ രണ്ട് കുട്ടികളുടെയും മരണത്തില്‍ വെവ്വേറെ എഫ്.ഐ.ആറുകള്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ പ്രതികളെ വെറുതെവിട്ടതിന് ശേഷം സര്‍ക്കാര്‍ നിയോഗിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നടക്കം സി.ബി.ഐ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സി.ബി.ഐ സംഘം നടപടി ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *