കെ.കെ രമയുടെ പോസ്റ്ററിലെ തല വെട്ടിമാറ്റിയ നിലയില്‍

കോഴിക്കോട്: വടകര യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ആര്‍.എം.പി നേതാവുമായ കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍. നെല്യാച്ചേരി ഭാഗത്ത് ഉണ്ടായിരുന്ന പോസ്റ്ററിലെ തല വെട്ടിമാറ്റിയ നിലയിലാണ്. പോസ്റ്ററുകള്‍ നശിപ്പിച്ചതിനെതിരെ ചോമ്പാല പോലീസില്‍ പരാതി നല്‍കുമെന്ന് കെ.കെ രമ പറഞ്ഞു.

Continue Reading

മൻസൂർ വധം; ഒരു സി.പി.എം പ്രവർത്തകൻ കൂടി അറസ്​റ്റിൽ

കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ്​ പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ ഒരാൾകൂടി അറസ്​റ്റിലായി. സി.പി.എം പ്രവർത്തകനായ കൊച്ചിയങ്ങാടി സ്വ​ദേശി ഒതയോത്ത്​ അനീഷാണ് അറസ്റ്റിലായത്​. കേസുമായി നേരിട്ട്​ ബന്ധമുള്ള അനീഷ്​ സംഭവത്തിന്​ ശേഷം ഒളിവിലായിരുന്നതായി പോലീസ് പറഞ്ഞു. നേരത്തെ, കേസിലെ രണ്ടാം പ്രതിയായ രതീഷിനെ തൂങ്ങി മരിച്ച നിലയി കണ്ടെത്തിയിരുന്ന. സംഭവദിവസം തന്നെ അറസ്റ്റിലായ ഒന്നാം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.അതേസമയം, പ്രതിപ്പട്ടികയിലുളള എല്ല്ലാരും സി.പി.എം നേതാക്കളും പ്രവര്‍ത്തകരാണെന്നാണ് റിപ്പോർട്ട്.

Continue Reading

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ജൂണ്‍ ആദ്യവാരം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മൂല്യ നിര്‍ണയം മെയ് 14 മുതല്‍ 29 വരെ നടക്കും. പ്ലസ് ടു ഫലം ജൂണ്‍ 20 ന് അകം പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം മെയ് 5 മുതല്‍ ജൂണ്‍ 10 വരെയാണ്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 28 മുതല്‍ മെയ് 15 വരെ നടക്കും.

Continue Reading

തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് മുളകുപൊടിയെറിഞ്ഞ് ജുവല്ലറി ഉടമയില്‍ നിന്ന് നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരം: പള്ളിപ്പുറത്ത് ജുവല്ലറി ഉടമയെ ആക്രമിച്ച് നൂറു പവനോളം സ്വര്‍ണം കവര്‍ന്നു. തിരുവനന്തപുരം ദേശീയപാതയില്‍ പള്ളിപ്പുറത്തുവച്ച് ഇന്നലെ രാത്രിയാണ് കാര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷം അക്രമി സംഘം കവര്‍ച്ച നടത്തിയത്. സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ആഭരണക്കടകള്‍ക്കു നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ(47)യും ഡ്രൈവര്‍ അരുണിനെയുമാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ അജ്ഞാതസംഘം ആക്രമിച്ചത്. രണ്ട് കാറുകളിലായെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. കാര്‍ കുറുകെയിട്ട് വെട്ടുകത്തി വച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടിയെറിയുകയായിരുന്നു. തടയാന്‍ ശ്രമിച്ച സമ്പത്തിനെ അക്രമിസംഘം […]

Continue Reading

ബന്ധുനിയമനം; കെ.ടി. ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത

തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ലോകായുക്ത. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ലോകായുക്ത. ബന്ധുനിയമനത്തില്‍ ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. മുഖ്യമന്ത്രി തുടര്‍നടപടിയെടുക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. ജലീല്‍ ബന്ധു അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ നിയമിച്ചത് ചട്ടലംഘനമാണെന്നും ജസ്റ്റീസുമാരായ സിറിയക് ജോസഫ്, ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ കണ്ടെത്തി. ജലീലിനെതിരായ ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 […]

Continue Reading

തപാല്‍ വോട്ടിലും ഇരട്ടിപ്പ്; ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം: തപാല്‍ വോട്ടിലും ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ജോലിക്കുണ്ടായിരുന്ന മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ശേഷവും അവര്‍ക്ക് തപാല്‍ വോട്ടിന് അവസരം ലഭിക്കുന്ന സ്ഥിതിയുണ്ട്. പലരുടെയും വീട്, ഓഫീസ് മേല്‍വിലാസങ്ങളിലേക്കാണ് തപാല്‍ വോട്ട് വരുന്നത്. ഇവരെല്ലാം വോട്ട് രേഖപ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും പരിശോധിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് […]

Continue Reading

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി ഇറക്കി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി ഇറക്കി. തീപിടിക്കുമെന്ന കാര്‍ഗോ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്. കരിപ്പൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങി. ഇന്ന് രാവിലെയാണ് സംഭവം. വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങുകയും അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. കോഴിക്കോട്-കുവൈറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസാണ് ഇറക്കിയത്. തുടര്‍ നടപടി സ്വീകരിച്ചുവരികയാണ്.

Continue Reading

ബാലുശേരിയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം; കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു

കോഴിക്കോട്: ബാലുശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഉണ്ണിക്കുളത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീട്ടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറും ആക്രമികള്‍ തകര്‍ത്തു. പ്രദേശത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.

Continue Reading

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സർക്കാർ നടപടി തുടങ്ങി. മുഖാവരണം ഉപയോഗിക്കാത്തവർക്കും കൃത്യമായി ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരേ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവർ ഏഴുദിവസത്തിൽ കൂടുതൽ കഴിയുന്നുണ്ടെങ്കിൽ ആദ്യ ഏഴുദിവസം ക്വാറന്റൈനിൽ കഴിയണം. എട്ടാംദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തേയുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. […]

Continue Reading