തപാല്‍ വോട്ടിലും ഇരട്ടിപ്പ്; ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല

Kerala Latest News

തിരുവനന്തപുരം: തപാല്‍ വോട്ടിലും ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ജോലിക്കുണ്ടായിരുന്ന മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ പ്രത്യേക കേന്ദ്രങ്ങളില്‍ വോട്ട് ചെയ്ത ശേഷവും അവര്‍ക്ക് തപാല്‍ വോട്ടിന് അവസരം ലഭിക്കുന്ന സ്ഥിതിയുണ്ട്.

പലരുടെയും വീട്, ഓഫീസ് മേല്‍വിലാസങ്ങളിലേക്കാണ് തപാല്‍ വോട്ട് വരുന്നത്. ഇവരെല്ലാം വോട്ട് രേഖപ്പെടുത്തിയാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് രേഖമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും പരിശോധിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയെന്നും അദ്ദേഹം അറിയിച്ചു.

80 വയസ് കഴിഞ്ഞവരുടെ വോട്ട് വീട്ടില്‍ പോയി ശേഖരിച്ചതിലും ക്രമക്കേടുണ്ട്. ചിലയിടങ്ങളില്‍ വോട്ടുകള്‍ ഉദ്യോഗസ്ഥര്‍ ക്യാരി ബാഗിലാണ് കൊണ്ടുപോയത്. വയോധികര്‍ പലരും അവരുടെ വോട്ട് രേഖപ്പെടുത്തിയ വിവരം അറിഞ്ഞിട്ടില്ല. പലയിടത്തും ക്ഷേമ പെന്‍ഷന്‍ നല്‍കി വോട്ട് ചെയ്യിച്ചുവെന്ന പരാതിയും നിലനില്‍ക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *