സോളാര്‍ പീഡന കേസ്; ഹൈബി ഈഡന് ക്ലീന്‍ ചിറ്റ്‌, തെളിവില്ലെന്ന് സിബിഐ

കൊച്ചി: ഹൈബി ഈഡന്‍ എംപിക്കെതിരായ സോളാര്‍ പീഡന കേസ് അവസാനിപ്പിക്കുന്നു. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഇതില്‍ തെളിവ് നല്‍കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ല എന്ന് പറഞ്ഞാണ് സിബിഐ കേസ് അവസാനിപ്പിക്കുന്നത്. പരാതിയില്‍ നടത്തിയ അന്വേഷണത്തിലും തെളിവുകള്‍ കണ്ടെത്താനായില്ല. തെളിവില്ലെന്ന് കാണിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് കേസുകളില്‍ അന്വേഷണം തുടരുന്നതായും സിബിഐ. സംസ്ഥാന സര്‍ക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ […]

Continue Reading

‘മക്കളെ കൊന്ന് നജ്‌ല ജീവനൊടുക്കിയ ദിവസം റെനീസിന്റെ കാമുകി വീട്ടിലെത്തി’; പൊലീസ് ക്വട്ടേഴ്‌സിലെ കൂട്ടമരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ആലപ്പുഴ: പൊലീസ് ക്വട്ടേഴ്സിൽ രണ്ട് കുട്ടികളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം സംഘം കുറ്റപത്രം സമർപ്പിച്ചു. സിപിഒ റെനീസാണ് ഒന്നാം പ്രതി. റെനീസിന്റെ പെൺസുഹൃത്ത് ഷഹാന രണ്ടാംപ്രതിയും. കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് റെൻസിന്റെയും പെൺസുഹൃത്തിന്റെയും ഭീഷണിയെ തുടർന്നെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ച റെനീസിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്നു. 66 സാക്ഷികളും 38 പ്രമാണങ്ങളുമാണ് ഉള്ളത്. സംഭവ ദിവസം രണ്ടാം പ്രതി ഷഹാന ക്വട്ടേഴ്സിൽ എത്തി നജ്‌ലയെ ഭീഷണിപ്പെടുത്തുന്ന […]

Continue Reading

ഒരു ഗവർണറും ഇങ്ങനെ പ്രവർത്തിക്കരുത്, ഇത് നിയമവിരുദ്ധം; ഇപി ജയരാജൻ

സംസ്ഥാന ഗവർണ്ണർ നിയമ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. ജന താല്പര്യങ്ങൾക്ക് വേണ്ടിയായിരുന്നു 11 ഓർഡിനൻസുകൾ സർക്കാർ മുന്നോട്ട് വെച്ചത്. ഒരു ഗവർണറും ഇങ്ങനെ പ്രവർത്തിക്കാൻ പാടില്ല. ഇപ്പോൾ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആർ എസ് എസിന്റെ പ്രവർത്തകരും പ്രചാരകരുമാണ്. ഗവർണറുടെ  ഓഫീസുകളിലും നിയമിക്കപ്പെടുന്നത് ആർ എസ് എസുകാരാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ വിഷയത്തിൽ സിപിഎമ്മിൻറേത് പ്രഖ്യാപിത നിലപാടെന്ന് ഇ പി ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാടിൽ നിന്ന് ആരും വ്യതിചലിക്കില്ലെന്നും […]

Continue Reading

റൂട്ട് മാറ്റിയത് മന്ത്രിയ്ക്ക് ഇഷ്ടമായില്ല, എസ്‌കോര്‍ട്ട് പോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മന്ത്രി പി. രാജീവിന് എസ്‌കോര്‍ട്ട് പോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മന്ത്രിയുടെ റൂട്ട് മാറ്റിയതിനെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച നെയ്യാറ്റിന്‍കരയില്‍നിന്നും എറണാകുളത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. പള്ളിച്ചല്‍ മുതല്‍ വെട്ടുറോഡ് വരെ എസ്‌കോര്‍ട്ട് പോയ ഗ്രേഡ് എസ്‌ഐ സാബുരാജന്‍, സിപിഒ സുനില്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പതിവ് റൂട്ട് മാറ്റിയതില്‍ മന്ത്രി തിരുവനന്തപുരം കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ വിളിച്ച് അതൃപ്തി അറിയിച്ചു. തുടര്‍ന്നാണ് പോലീസുകാരെ കമ്മീഷണ്‍ സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്നും ഉത്തരവില്‍ പറയുന്നു.

Continue Reading

കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ജലീല്‍ ആവര്‍ത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ആസാദ് കാശ്മീര്‍ എന്ന വിവാദ പ്രസ്താവന നടത്തിയ കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം. വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ജലീല്‍ ആവര്‍ത്തിക്കുന്നത്. രാജ്യദ്രോഹത്തിന് കേസ് എടുക്കാവുന്ന പരാമര്‍ശമാണിത്. ജലീലിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാള്‍ നിയമസഭയില്‍ തുടരുന്നത് നാടിന് അപമാനമാണെന്നും വി. മുരളീധരന്‍ വ്യക്തമാക്കി. കശ്മീരുമായി ബന്ധപ്പെട്ട കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ […]

Continue Reading

സഖാക്കളുടെ പണിയെടുക്കുന്ന ആളുകളെ കാക്കിയണിയിച്ച് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നു; ഷാഫി പറമ്പില്‍

  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസിന്റെ ഒത്താശയോടെ സി.പി.ഐ.എം വേട്ടയാടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. സഖാക്കളുടെ പണിയെടുക്കുന്ന ആളുകളെ കാക്കിയണിയിച്ച് സര്‍ക്കാര്‍ ശമ്പളം കൊടുക്കുകയാണ്. കോട്ടയം തൃക്കൊടിത്താനത്ത് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ കൂട്ട് നിന്നത് പൊലീസാണ്. എസ്പി ഓഫീസിലടക്കം അക്രമണത്തിന് സാധ്യത ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചിട്ടും സുരക്ഷ നല്‍കിയില്ല. സി.പി.ഐ.എം നിര്‍ദ്ദേശത്തിന് അനുസരിച്ചാണ് കേരളത്തിലെ പൊലീസ് പ്രവര്‍ത്തിക്കുന്നത്. 308 പ്രകാരം കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറാകാത്ത […]

Continue Reading

‘വിചാരണ മാറ്റുന്നത് നിയമവിരുദ്ധം’- കോടതി മാറ്റത്തിനെതിരെ നടി ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. രേഖകൾ സ്പെഷ്യൽ കോടതിയിൽ നിന്ന് മാറ്റരുതെന്ന് അതിജീവിത ഹർജിയിൽ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നു അവർ ആരോപിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നും അവർ ഹർജിയിൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു. ഹർജി ഈ മാസം 19ന് പരി​ഗണിക്കും. അതിനിടെ കേസില്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ പ്രതി ദിലീപീന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. […]

Continue Reading

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: ‘അമ്മയും ഇര’, പിന്നില്‍ അച്ഛനെന്ന് സംശയിച്ച് കൂടേയെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവിധേയായ അമ്മയും ഇരയെന്ന് സുപ്രീംകോടതി. പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. അമ്മയ്‌ക്കെതിരായ മകന്റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ച് കൂടെയെന്നാണ് സുപ്രീംകോടതി ചോദിച്ചത്. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്. അതേസമയം കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ നടപടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് മകന്‍ വാദിച്ചു. ഇടക്കാല ഉത്തരവിനിടെ കേസ് റദ്ദാക്കിയെന്നും മകന്‍ […]

Continue Reading

ആസാദ് കശ്മീരും ഇന്ത്യൻ അധീന ജമ്മു കശ്മീരും; കെ.ടി. ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ

കശ്മീരുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിവാദത്തില്‍ കുടുങ്ങി കെ.ടി.ജലീല്‍. ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച പോസ്റ്റാണ് വിവാദമായത്. വിഷയത്തില്‍ ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. പഞ്ചാബ്, കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കെ.ടി. ജലീലിന്റെ വിവാദ പരാമര്‍ശം. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടുവെന്ന് പോസ്റ്റില്‍ കെ.ടി. ജലീല്‍ പറയുന്നു. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നതായും ജലീല്‍ കുറിക്കുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം അമൃതസറിൽ മലയാളി […]

Continue Reading

മനോരമ കൊലപാതകം: കത്തി കണ്ടെടുത്തു; തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ രോഷപ്രകടനം

തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതി ആദം അലിയുമായി കൊലപാതകം നടന്ന വീട്ടില്‍ നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്. പ്രതി താമസിച്ചിരുന്ന വീടിന് മുന്നിലെ ഓടയില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. രാവിലെ വന്‍ സുരക്ഷയോടെയാണ് പ്രതി ആദം അലിയെ കേശവദാസപുരത്തെ മനോരമയുടെ വീട്ടില്‍ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പിനായി പ്രതിയെ കൊണ്ടിവരുമെന്ന് അറിഞ്ഞ് നിരവധി നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. തെളിവെടുപ്പിനായി പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കിയതോടെ ആദംഅലിക്കു നേരെ നാട്ടുകാര്‍ […]

Continue Reading