ബോക്സിംഗ് ഇന്ത്യയുടെ മെഡലുറപ്പാക്കി ലോവ്‍ലീന ബോര്‍ഗോഹൈന്‍

ടോക്യോ:ബോക്സിംഗ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ മെഡലുറപ്പാക്കി ലോവ്‍ലീന ബോര്‍ഗോഹൈന്‍. സ്പ്ലിറ്റ് ഡിസിഷനിലാണ് ഇന്ത്യയുടെ മെഡല്‍ ഉറപ്പാക്കിയ തീരുമാനം എത്തിയത്. 4-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമിയിലെത്തിയ താരത്തിന്റെ ഇനിയുള്ള ഫലം ഏത് മെഡലാണെന്നത് തീരുമാനിക്കും. ചൈനീസ് തായ്പേയുടെ നിന്‍ ചിന്‍ ചെന്നിനെതിരെയാണ് ഇന്ന് തന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 64-69 വെല്‍ട്ടര്‍ വിഭാഗത്തിലാണ് മത്സരത്തിനിറങ്ങിയത്. ആദ്യ റൗണ്ടില്‍ മൂന്ന് ജഡ്ജിമാര്‍ ഇന്ത്യന്‍ താരത്തിനും രണ്ട് ജഡ്ജിമാര്‍ ചൈനീസ് തായ്പേയ് താരത്തിനൊപ്പം നില്‍ക്കുകയായിരുന്നു. രണ്ടാം […]

Continue Reading

ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; മേരി കോം പുറത്ത്

ടോക്കിയോ: ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാര്‍ട്ടറില്‍ വീണു. 51 കിലോ ഫ്ളൈവെയ്റ്റില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് മേരി കോം പരാജയപ്പെട്ടത്. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി. മേരിയുടെ അവസാന ഒളിമ്പിക്‌സായിരുന്നു ഇത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തിയിരുന്നു. ബോക്സിംഗില്‍ പുരുഷന്‍മാരുടെ 91 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറിലെത്തി. ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ […]

Continue Reading

ഒളിമ്പിക്‌സ്; ബാഡ്മിന്റണില്‍ പി.വി സിന്ധു ക്വാര്‍ട്ടറില്‍

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്നങ്ങള്‍ക്കു ചിറകു നല്‍കി ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധു ക്വാര്‍ട്ടറില്‍. ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്‌ഫെല്‍ഡിനെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-15, 21-13. രണ്ടു ഗെയിമിലും ഇന്ത്യന്‍ താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മിയക്ക് സാധിച്ചില്ല. ബോക്‌സിംഗില്‍ പുരുഷന്‍മാരുടെ 91 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍. ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ തകര്‍ത്താണ് (4-1) സതീഷിന്റെ നേട്ടം. ക്വാര്‍ട്ടറില്‍ വിജയിച്ചാല്‍ സതീഷിന് മെഡല്‍ ഉറപ്പിക്കാം. അമ്പെയ്ത്തില്‍ ഇന്ത്യയുടെ അതാനു ദാസും […]

Continue Reading

ടോക്കിയോ ഒളിമ്പിക്‌സ്; പി.വി സിന്ധുവിന് വിജയത്തുടക്കം

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ ഉണ്ടായ നിരാശയില്‍ നിന്ന് ഇന്ത്യക്ക് അല്‍പ്പം ആശ്വാസം നല്‍കി ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് വിജയത്തുടക്കം. ഇസ്രായേലിന്റെ പൊലികാര്‍പോവയെയാണ് പി വി സിന്ധു തോല്‍പ്പിച്ചത്. ആദ്യ റൗണ്ടില്‍ 21-7, 21-10 എന്ന സ്‌കോറിനാണ് പൊലികാര്‍പോവയെ പി വി സിന്ധു തോല്‍പ്പിച്ചത്. നേരത്തെ ഒളിമ്പിക്‌സിന്റെ മൂന്നാം ദിവസത്തില്‍ ഷൂട്ടിങ്ങില്‍ വനിതകളുടെ വിഭാഗത്തില്‍ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്തായി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇരുവര്‍ക്കും ഫൈനലില്‍ […]

Continue Reading

ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന് വെള്ളി

ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി. ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ട് മീരാഭായ് ചാനുവാണ് ടോക്കിയോയിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയായത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡല്‍ നേട്ടം. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്നത്. സ്‌നാച്ചില്‍ 84 കിലോയും പിന്നീട് 87 കിലോയും ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോയും […]

Continue Reading

മറക്കാനയില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന കോപ്പ ചാമ്പ്യന്മാര്‍

റിയോ ഡി ഷാനെറോ: ബ്രസീലിന്റെ മണ്ണില്‍ അര്‍ജന്റീനയ്ക്ക് സ്വപ്നതുല്യമായ വിജയം. കോപ്പ അമേരിക്ക ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ കീഴടക്കി ലയണല്‍ മെസിയും കൂട്ടരും കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കി. 1993ന് ശേഷം ആദ്യമായാണ് അര്‍ജന്റീന കോപ്പ നേടുന്നത്. 1916ല്‍ തുടക്കമായ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ 15ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി. 22ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളിലായിരുന്നു അര്‍ജന്റീനന്‍ ജയം. റോഡ്രിഡോ ഡി പോള്‍ നീട്ടി നല്‍കിയ ഒരു […]

Continue Reading

പെറുവിനെ കീഴടക്കി ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍

റിയോ ഡി ജനീറോ: പെറുവിനെ കീഴടക്കി ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍. ആദ്യ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം. ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. ആദ്യപകുതിയില്‍ കൃത്യമായ മുന്‍തൂക്കം ബ്രസീലിനായിരുന്നു. മുപ്പത്തിയഞ്ചാം മിനിറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ബ്രസീലിന് ലീഡ് നല്‍കി. നെയ്മറുടെ പാസില്‍ നിന്നാണ് പക്വേറ്റയുടെ ഗോള്‍. ക്വാര്‍ട്ടര്‍ ഫൈനലിലും പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീല്‍ ചിലിയെ തോല്‍പ്പിച്ചത്. രണ്ടാംപകുതിയിലും ബ്രസീലിയന്‍ മേധാവിത്വം പുലര്‍ത്തി. […]

Continue Reading

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

പൂനൈ: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. പൂനയിൽ ഉച്ചയ്ക്ക് 1.30 നാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. നേരത്തെ നടന്ന ടെസ്റ്റ് മത്സരത്തിലും ടി20 യിലും വിജയം നേടിയ ആവേശത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുക. എന്നാൽ ഏകദിനത്തിലെങ്കിലും പരമ്പര നേടി വിജയിക്കാനാവും ഇംഗ്ലണ്ടിന്റെ ശ്രമം. ടെസ്റ്റ് പരമ്പര 3-1നും ട്വന്റി 20യിൽ 3-2നുമാണ് ഇന്ത്യ ജയിച്ചത്. നാണക്കേട് ഒഴിവാക്കാൻ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ഇംഗ്ലണ്ടിന്റെ സൂപ്പർ താരങ്ങളായ ജോ റൂട്ടും ജോഫ്ര ആര്‍ച്ചറും […]

Continue Reading

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. മൊട്ടേരയിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴു മുതലാണ് ഒന്നാം ട്വന്റി20. പരമ്പരയിലെ അഞ്ച് മത്സരങ്ങളും ഇതേ സ്റ്റേഡിയത്തിലാണ്. മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഇതുവരെ 14 ട്വന്റി20 കളില്‍ ഏറ്റുമുട്ടി. ഏഴില്‍ ഇന്ത്യയും ഏഴില്‍ ഇംഗ്ലണ്ടും ജയിച്ചു. സയദ് മുഷ്താഖ് അലി ട്രോഫിയിലെ ഇവിടെ നടന്ന മത്സരങ്ങള്‍ സ്പിന്നിന് അനുകൂലമായിരുന്നു. പരുക്കിന്റെ അകമ്പടിയോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. […]

Continue Reading

മാരക്കാന സ്റ്റേഡിയം ഇനി അറിയപ്പെടുന്നത് ഫുട്ബാള്‍ ഇതിഹാസം പെലെയുടെ പേരില്‍

ബ്രസീലിലെ മാരക്കാന സ്റ്റേഡിയം ഇനി അറിയപ്പെടുന്നത് ഫുട്ബാള്‍ ഇതിഹാസം പെലെയുടെ പേരില്‍ . റിയോ ഡി ജനീറോ നിയമനിര്‍മ്മാണസഭയില്‍ നടന്ന വോട്ടെടുപ്പിലാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റാന്‍ തീരുമാനമായത്. എഡ്സന്‍ അരാന്റസ് ഡോ നാസിമെന്റോ – റെയ് പെലെ സ്റ്റേഡിയം’ എന്ന പേരില്‍ ഇനി അറിയപ്പെടും. റിയോ ഗവര്‍ണറുടെ അഗീകാരം കൂടി കിട്ടിയാല്‍ പേര് ഔദ്യോഗികമായി നിലവില്‍ വരും.

Continue Reading