സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​യ്ക്ക് വി​ല​ക്കി​ല്ല; യാ​ത്രാ മാ​ർ​ഗ​നി​ർ​ദേ​ശം പു​തു​ക്കി കേ​ന്ദ്രം

India Latest News

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ യാ​ത്രാ മാ​ർ​ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​തു​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ. റെ​യി​ൽ, വി​മാ​ന, ബ​സ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദ്ദേ​മാ​ണ് പു​തു​ക്കി​യ​ത്.

ര​ണ്ടു ഡോ​സ് വാ​ക്സീ​നും സ്വീ​ക​രി​ച്ച രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന വേ​ണ്ട. ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി​മു​ത​ൽ പി​പി​ഇ കി​റ്റ് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും പു​തി​യ നി​ർ​ദ്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്ന​തി​നാ​ൽ സം​സ്ഥാ​നാ​ന്ത​ര യാ​ത്ര​യ്ക്ക് വി​ല​ക്കു​ക​ൾ ഇ​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക്വാ​റ​ന്‍റൈ​ൻ, ഐ​സൊ​ലേ​ഷ​ൻ കാ​ര്യ​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *