‘ബക്കറ്റില്‍ നിന്നൊരു ശബ്ദം കേട്ടു, നോക്കിയപ്പോള്‍ ചോര പുരണ്ട കുഞ്ഞ്’; പൊലീസിന്റെ ഇടപെടലില്‍ നവജാത ശിശുവിന് പുനര്‍ജ്ജന്മം

Kerala

ചെങ്ങന്നൂര്‍: മുളക്കുഴയ്ക്ക് സമീപം കോട്ടയില്‍ വീട്ടിലെ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ പൊലീസിന്റെ സമയോചിതമായ ഇടപെടലില്‍ പുനര്‍ജന്മം. വീട്ടില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സ തേടിയതോടെയാണ് പൊലീസ് അന്വേഷിച്ചെത്തിയത്. കുട്ടി മരിച്ചെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. വീട്ടിലെത്തി പരിശോധിച്ച പൊലീസ് ബക്കറ്റില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ജനിച്ച് മണിക്കൂറുകള്‍ മാത്രമായിട്ടുള്ള ആണ്‍കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിനുള്ളില്‍ ഇടുകയായിരുന്നു. പൊലീസിന്റെ പരിശോധനയ്ക്കിടെ ശുചിമുറിയില്‍നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. പൊലീസെത്തി നോക്കിയപ്പോള്‍ ബക്കറ്റിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തി. തുണിയില്‍ പൊതിഞ്ഞ് ബക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കുഞ്ഞ്.

Leave a Reply

Your email address will not be published. Required fields are marked *