കൊവിഡ് പിടിയിലമര്‍ന്ന് രാജ്യം; 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്ക് രോഗബാധ, 3,780 മരണം

India Latest News

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയംവ്യക്തമാക്കുന്നു.

ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 26 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3780പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 34 ലക്ഷത്തിലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 19,953 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 18,788 പേര്‍ രോഗമുക്തി നേടി. 338 പേര്‍ മരിച്ചു.

ഇതോടെ രോഗികളുടെ എണ്ണം 12,32,948 ആയി. 11,24,771 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 17,752 ആയി. 90,419 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 51,880 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 65,934 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 891 പേര്‍ മരിച്ചു. നിലവില്‍ 6,41,910 ആക്ടീവ് കേസുകള്‍. ആകെ മരണം 71,742. ആകെ രോഗികള്‍ 48,22,902. ഇതുവരെയായി രോഗ മുക്തരായവരുടെ എണ്ണം 41,07,092.

Leave a Reply

Your email address will not be published. Required fields are marked *