ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണ നിരക്കും ആദ്യത്തേതിനേക്കാള്‍ ഉയരുന്നതായാണ് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ഒരാഴ്ചക്കിടെ 1,78,000-ത്തിലധികം പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
രോഗം പുതുതായി സ്ഥിരീകരിച്ചതില്‍ 84 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാങ്ങളില്‍ നിന്നാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു.
അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം രോഗ വ്യാപനം സങ്കീര്‍ണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ 6.05 കോടി വാക്സിന് ഡോസ് വിതരണം ചെയ്തു കഴിഞ്ഞു.