രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകള്‍; 560 മരണങ്ങള്‍

India Latest News

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകളും 560 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 4,24,025 സജീവ കേസുകലാണ് ഉള്ളത്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,02,27,792 ആണ്. ആകെ മരണസംഖ്യ 4,13,091 ആയി.

രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 39,96,95,879 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിന്‍ സ്വീകരിച്ചത് 42,12,557 പേരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചത് 1,64,86,091 പേരാണ്. ഇതില്‍ 1,19,18,696 പേര്‍ ആദ്യ ഡോസും 45,67,395 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര്‍ ന്യൂസും
ഇഛഢകഉ ണഅഞ 24ത7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Leave a Reply

Your email address will not be published. Required fields are marked *