മലപ്പുറം: മലപ്പുറത്ത് ഡി.വൈ.എഫ്.ഐ-യുത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്പീക്ക് യംഗ് പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ വച്ചാണ് പരിപാടി നടന്നത്.
പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. സദസിലെ കസേരകളും മറ്റും പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. ഇതിനു പിന്നാലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
പോലീസ് ലാത്തി വീശി യൂത്ത് ലീഗ് പ്രവര്‍ത്തകരെ വേദിയില്‍ നിന്നും പുറത്താക്കി. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.