പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയില്‍; ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തേക്കും

Kerala Latest News

കൊച്ചി: ഔദ്യോഗിക പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും.

സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ള അമ്പലമുകള്‍ വിഎച്ച്എസ്ഇ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *