മെട്രോമാന്‍ ഇ ശ്രീധരന്‍ ബി.ജെ.പിയിലേക്ക്

Kerala Latest News

കൊച്ചി: മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപി അംഗത്വം സ്വീകരിക്കും. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. മത്സരിക്കണമെന്ന് ഇ ശ്രീധരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിജയ് യാത്രത്തില്‍ ഇ ശ്രീധരന്‍ ഔപചാരികമായ അംഗത്വം സ്വീകരിക്കും.

അതേസമയം ബിജെപിയില്‍ ഉടന്‍ ചേരുമെന്ന് ഇ ശ്രീധരനും പറഞ്ഞു. ബിജെപി നേതാക്കളുമായി സംസാരിച്ചു. മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇ ശ്രീധരന്‍ അറിയിച്ചു. അത് പാര്‍ട്ടി തീരുമാനിക്കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *