ചെന്നൈ: ബംഗാൾ ഉൾക്കടലിലുണ്ടായ ഭൂചലനത്തെ തുടർന്ന് ചെന്നൈയിൽ പ്രകമ്പനം. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ബസന്ത് നഗർ, തിരുവാൺമിയൂർ, മൈലാപൂർ, ആൽവാർപേട്ട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഭൂചലനം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കടലിനോട് ചേർന്നു കിടക്കുന്ന ഈ പ്രദേശങ്ങളിൽ ഭൂചലനം ഏതാനും സെക്കൻഡ് തുടർന്നു. റിക്ടർസ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബംഗാൾ ഉൾക്കടലിലുണ്ടായത്.