ജാർഖണ്ഡിൽ രണ്ട് മലയാളികളെ ക്രൂരമായി വെട്ടിക്കൊന്നു

Kerala Latest News

റാഞ്ചി: ജാർഖണ്ഡിൽ രണ്ട് മലയാളികൾ കൊല്ലപ്പെട്ടു. ഘാഗ്രയിലാണ് സംഭവം. ഇവിടുത്തെ ഒരു പെട്രോൾ പമ്പിന് സമീപത്തുള്ള വാഴത്തോട്ടത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ടു വെട്ടി കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

ലോകേഷ് കുട്ട സ്വാമി എന്നാണ് ഒരാളുടെ പേര്. മറ്റെ ആളുടെ പേര് വ്യക്തമല്ല. 15 വർഷമായി ഘാഗ്രയിൽ കൃഷി ചെയ്‌തു വരുകയായിരുന്നു ഇരുവരും. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *