ചൈനയുമായി ബന്ധമുള്ള ഹാക്കിങ് ഗ്രൂപ്പുകൾ, മൈക്രോസോഫ്ട് മെയിലിലുള്ള പിഴവുകളെ സമർത്ഥമായി ഉപയോഗപ്പെടുത്തി വ്യാവസായിക വിവരങ്ങളും മറ്റും ചോർത്തുന്നു എന്ന മുന്നറിയിപ്പുമായി യു എസിലെയും യൂറോപ്പിലെയും അധികൃതർ. ഇ എസ് ഇ ടി എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനത്തിന്റെ വിലയിരുത്തൽ പ്രകാരം ഏകദേശം പത്തോളം ഹാക്കിങ് ഗ്രൂപ്പുകൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നു.
ഈ ഹാക്കിങ് ഗ്രൂപ്പുകൾക്ക്, കംമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഇൻസ്റ്റാൾ ചെയ്ത് അതിന്റെ സഹായത്തോടെ ഇമെയിൽ സിസ്റ്റത്തിലേക്ക് പ്രവേശിച്ച് ഒരു സ്ഥാപനത്തിലെ പ്രധാന വിവരങ്ങൾ ശേഖരിക്കാനാകും. ഇത്തരത്തിൽ സെർവർ തകർന്നതിനെത്തുടർന്ന് പതിനായിരത്തോളം സ്ഥാപനങ്ങൾക്കാണ് അവരുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്.
പേരുവെളിപ്പെടുത്താത്ത വൻ കമ്പനികളുടെ എക്സ്ചേഞ്ച് സെർവറുകൾക്കാണ് ഈ ഭീഷണിയെന്നും മൈക്രോസോഫ്ട് ഔട്ട് ലുക്കിനോ മെയിൽ ക്ലൈന്റിനോ ഇത് ബാധകമല്ലായെന്നും, എക്സ്ചേഞ്ച് സെർവറുകൾ എത്രയും വേഗം പാച്ച് ചെയ്യണമെന്നും ഇ എസ് ഇ ടി അറിയിച്ചു.