അഞ്ചാലുംമൂട്: അയൽ വീട്ടിൽ കളിക്കാൻ പോയതിന് മൂന്നാം ക്ലാസ്സുകാരിയുടെ കാലുകൾ ചട്ടുകം ചൂടാക്കി പൊള്ളിച്ച് സ്വന്തം പിതാവ്. കൊല്ലം അഞ്ചാലുംമൂട് ആണ് സംഭവം.കുഞ്ഞിനെ പിതാവ് ഉപദ്രവിക്കുന്നത് കണ്ട് വീട്ടുകാർ ചെറുത്തെങ്കിലും പിതാവ് അവരെ മർദ്ദിക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടു പോകരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ വീട്ടിലെത്തുന്നത്. പൊള്ളലേറ്റ ഭാഗത്ത് മരുന്നു വെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വ്രണം പഴുത്ത അവസ്ഥയിലായിരുന്നു. ചോദിച്ചാൽ ചീനച്ചട്ടി കൊണ്ട് പൊള്ളലേറ്റത് ആണെന്ന് പറയണമെന്ന് പിതാവ് കുഞ്ഞിനെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ തൃക്കടവൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ തുടരുകയാണ്.