ബാങ്ക് വായ്പകള്‍ തേടിയുള്ള പരക്കംപാച്ചില്‍ ഇനി വേണ്ട; നിങ്ങളെ സഹായിക്കാന്‍ ഫ്യൂച്ചര്‍ ഡേറ്റ

Business

കൊച്ചി: എല്ലാം സംരംഭകരുടെയും അടിസ്ഥാന പ്രശ്‌നം മൂലധനമാണ്. പുതിയ ബിസിനസ് തുടങ്ങുവാനും ഉള്ളത് വിപൂലീകരിക്കുവാനും പണം അനിവാര്യമാണ്. പണം ഇല്ലാത്തത് കൊണ്ട് സംരംഭ മോഹങ്ങള്‍ക്ക് തിരശ്ശീലയിട്ടവരും നമ്മുടെ അറിവിലുണ്ട്. പണമില്ലാത്തത് കൊണ്ട് ഒരാള്‍പോലും സംരംഭക മോഹം ഉപേക്ഷിക്കരുതെന്ന ദൃഢനിശ്ചയത്തിലാണ് ഫ്യൂച്ചര്‍ ഡേറ്റ ബിസിനസ് സൊലൂഷന്‍സ്. രാജ്യത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആറോളം ബാങ്കുകളുമായി സഹകരിച്ചാണ് എല്ലാ വായ്പകളും ഫ്യൂച്ചര്‍ ഡേറ്റയുടെ നിയന്ത്രണത്തില്‍ കസ്റ്റമര്‍ക്ക് ലഭ്യമാക്കുക. കൊച്ചിയാണ് ആസ്ഥാനമെങ്കിലും കേരളത്തില്‍ എല്ലാ ജില്ലകളിലും ഫ്യൂച്ചര്‍ ഡേറ്റയുടെ സേവനം ഇന്ന് ലഭ്യമാണ്. ഒരു ബാങ്കറെയും സംരംഭകനെയും തമ്മില്‍ യോജിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ഫ്യൂച്ചര്‍ ഡേറ്റ വളര്‍ന്നിരിക്കുന്നു.

ഒരു ബാങ്കറുടെ കൈയില്‍ നിന്ന് സംരംഭകന് വേണ്ട അല്ലെങ്കില്‍ അവര്‍ക്ക് അനുയോജ്യമായ വായ്പ എടുത്ത് നല്‍കാന്‍ സഹായിക്കുന്ന സേവനങ്ങളാണ് അഞ്ചുവര്‍ഷമായി ഫ്യൂച്ചര്‍ ഡേറ്റ ബിസിനസ്സ് സൊലൂഷ്യന്‍സ് ചെയ്യുന്നത്. തങ്ങളെ സമീപിക്കുന്ന സംരംഭകന്റെ എല്ലാവിധ യോഗ്യതകളും അവരുടെ എല്ലാ വിവരങ്ങളും പഠിച്ച് അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പഠിച്ചാണ് ബാങ്കറെ ഉപഭോക്താവുമായി ബന്ധിപ്പിക്കുന്നത്. തിരിച്ച് ബാങ്കിന്റെ ഗുണഗണങ്ങള്‍ സംരംഭകനേയും ബോധിപ്പിക്കുന്നു. സാധാരണ ഒരാള്‍ ബാങ്ക് വായ്പയ്ക്ക് പോകുന്ന അതേ റൂട്ടിലൂടെയാണ് ഫ്യൂച്ചര്‍ ഡേറ്റയും സഞ്ചരിക്കുന്നത്. എന്നാല്‍ ഒരു സംരംഭകന് ഏതൊക്കെ സ്‌കീമുകളില്‍, ഏത് രീതിയില്‍ വായ്പ എടുക്കണം, ഏതാണ് പലിശ കുറഞ്ഞ വായ്പ എന്നൊന്നും അറിയില്ല. ഇതെല്ലാം അറിയുന്ന കേരളത്തിലെ മുന്‍നിര കണ്‍സള്‍ട്ടന്റാണ് ഫ്യൂച്ചര്‍ ഡേറ്റ ബിസിനസ് സൊലൂഷന്‍സ്. എന്നതിനാല്‍, സംരംഭകന് ബാങ്കില്‍ കയറിയിറങ്ങാതെതന്നെ കാലതാമസമില്ലാതെ ബാങ്കില്‍ നിന്ന് വായ്പ പാസാക്കിയെടുക്കാന്‍ സാധിക്കുന്നു. മാത്രമല്ല ഏതൊക്കെ ബാങ്കാണ് വായ്പ കൂടുതലായി നല്‍കുന്നതെന്നും, ഏത് ബാങ്ക് മാനേജര്‍ ലോണ്‍ കൊടുക്കാന്‍ തയ്യാറാണെന്നതും, ആര്‍ക്കൊക്കെ അനുകൂല ചിന്താഗതിയുണ്ടെന്നതുമെല്ലാം ഇവര്‍ക്ക് അറിയാം. ഉപഭോക്താവിനുവേണ്ടി സംസാരിച്ച് വായ്പയുടെ പലിശ നിരക്ക് സംരംഭകന് താങ്ങാവുന്ന നിരക്കിലേക്കെത്തിക്കാനും ഇടപെടല്‍ നടത്തുന്ന വിശ്വസ്ത സ്ഥാപനം കൂടിയാണ് ഫ്യൂച്ചര്‍ ഡേറ്റ.

ബിസിനസ് വായ്പകള്‍, ഹോം ലോണുകള്‍, പ്രോപ്പര്‍ട്ടി വായ്പകള്‍, പേഴ്‌സണല്‍ ലോണുകള്‍, ടേം ലോണുകള്‍ തുടങ്ങിയ വിവിധ സ്‌കീമുകളില്‍ ബാങ്കുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കും. കഴിഞ്ഞകാലങ്ങളില്‍ വായ്പകള്‍ വാരിക്കോരി നല്‍കി ബാങ്കുകളില്‍ കിട്ടാക്കടം പെരുകിയ പശ്ചാത്തലത്തില്‍ കസ്റ്റമറുടെ തിരിച്ചടവ് ശേഷി അനുസരിച്ചാണ് എത്രരൂപവരെ ഒരാള്‍ക്ക് ലോണായി നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ തീരുമാനിക്കുക. ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് കൃത്യമായി സമര്‍പ്പിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മികച്ച സ്‌കീമുകളിലുള്ള വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ ഒരുക്കമാണ്.

ലക്ഷ്യം സംരംഭകരുടെ വളര്‍ച്ച

തങ്ങളെ സമീപിക്കുന്ന ഒരു സംരംഭകന് ആവശ്യം വേണ്ട തുക ബാങ്കില്‍ നിന്ന് പാസാക്കി നല്‍കി അവര്‍ക്ക് സംരംഭക ലോകത്ത് വളരാനുള്ള അവസരമൊരുക്കലാണ് ഫ്യൂച്ചര്‍ ഡേറ്റ ബിസിനസ് സൊലൂഷന്‍സിന്റെ അത്യന്തികമായ ലക്ഷ്യം. ഉപഭോക്താവിന് ആവശ്യമായ തുക, അവരുടെ ഉല്‍പ്പന്നം, പ്രോജക്ട്, അവരുടെ സെക്യൂരിറ്റി, സിബില്‍ സ്‌കോര്‍ തുടങ്ങിയവ നോക്കി സുതാര്യമായ രീതിയിലാണ് ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുന്നത്. ഇതിലൂടെ വായ്പ കാലതാമസമില്ലാതെ പാസാക്കിയെടുക്കാന്‍ സാധിക്കുമെന്നതാണ് സംരംഭകരുടെ പ്രധാന നേട്ടം.

ഒരിക്കലും ആവശ്യക്കാര്‍ക്ക് വേണ്ട വായ്പ എങ്ങനെയെങ്കിലും വാങ്ങി കൊടുക്കലല്ല ഞങ്ങള്‍ ചെയ്യുന്നത് മറിച്ച് യോഗ്യതയുള്ളവരെ കണ്ടെത്തി അവര്‍ക്ക് വായ്പ എടുത്ത് നല്‍കുകയാണ് ചെയ്യുന്നതെന്ന് സ്ഥാപനത്തിന്റെ മുഖ്യ ചുമതലക്കാരനും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടിംഗ് രംഗത്ത് സജീവ സാന്നിദ്ധ്യവുമായ പ്രീത് തോമസ് വ്യക്തമാക്കുന്നു. ബാങ്കുകളില്‍ നിന്നും ചെറിയ വായ്പകള്‍ക്ക് ഏത് രീതിയില്‍ എപ്രകാരം അപേക്ഷിക്കണമെന്നുള്ള ഉപദേശങ്ങളും ഫ്യൂച്ചര്‍ ഡേറ്റ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9946261611, 9497584636

Leave a Reply

Your email address will not be published. Required fields are marked *