കോവിഡിനൊപ്പം വിപണി തുറക്കാന്‍ ബിസിനസ്സ് ലോകം; ബാങ്ക് വായ്പകള്‍ക്ക് മികച്ച സേവനവുമായി ഫ്യൂച്ചര്‍ ഡേറ്റ

Kerala

 

മഹാമാരി വരുത്തിയ പ്രതിസന്ധി; കേരള മോഡലിന് ലോകത്തിന്റെ കൈയ്യടി

കോവിഡിനൊപ്പം ഭാവി ജീവിതം ക്രമപ്പെടുത്തണമെന്ന് ലോകജനതയെ ശീലിപ്പിക്കാനുള്ള
കഠിനശ്രമത്തിലാണ് ലോകാരോഗ്യസംഘടനയും ആരോഗ്യരംഗത്തെ വിവിധ ഏജന്‍സികളും. സാമൂഹിക അകലം പാലിച്ചും മാക്‌സും സാനിറ്റൈസറും നിത്യജീവിതത്തിന്റെ ഭാഗമാക്കിയുള്ള ജീവിതമാണ് ഏതാനും വര്‍ഷങ്ങള്‍ നാം അഭിമുഖീകരിക്കാന്‍ പോവുക. കോവിഡ് എന്ന മഹാമാരി ലോകത്താകമാനം പടര്‍ന്നുപിടിച്ചപ്പോള്‍ ലോകരാജ്യങ്ങളെല്ലാം വൈറസിന്റെ വ്യാപനം തടയാന്‍ ലോക് ഡൗണ്‍ എന്ന അടച്ചിടല്‍ മാര്‍ഗ്ഗമാണ് പൊതുവായി സ്വീകരിച്ചത്. ലോകജനത ഒന്നാകെ ഏതാണ്ട് രണ്ടുമാസത്തിലധികം അവനവന്റെ വീടുകളില്‍ ഒതുങ്ങി കൂടേണ്ട സാഹചര്യം ഉരുത്തിരിഞ്ഞു.

ഈ പ്രതികൂലസാഹചര്യത്തില്‍ സാമ്പത്തിക രംഗം തകര്‍ന്നടിയുന്ന കാഴ്ചയും നാം കണ്ടു. വാണിജ്യ വ്യവസായ മേഖലകള്‍ ഒന്നാകെ പ്രതിരോധത്തിലേക്ക് തള്ളിനീക്കപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴിലുകള്‍ നഷ്ടമായി.. ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യം മിക്ക സ്ഥാപനങ്ങളിലും പ്രതിഫലിച്ചു. മാസങ്ങളായി അടച്ചിടല്‍ നടത്തി കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ കോവിഡിനൊപ്പം ജീവിതം ആരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ് നാമെല്ലാം. വിപണികള്‍ തുറന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബിസിനസ് മേഖലിലൊന്നാകെ. നഷ്ടങ്ങള്‍ തിരികെപിടിക്കാന്‍ ചിട്ടയായുള്ള ബിസിനസ് പ്ലാനിംഗുകളോടെ സജീവമാകുന്ന കേരളത്തിലെ വ്യാപാര സമൂഹത്തെ സഹായിക്കാന്‍ കേരളത്തിലെ മുന്‍നിര ബിസിനസ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായി ഫ്യൂച്ചര്‍ ഡേറ്റ ബിസിനസ് സൊലൂഷന്‍സിന്റെ സേവനം തേടാനാകുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം സ്വീകരിച്ച മുന്‍കരുതലുകള്‍ ലോകത്തിന്റെ തന്നെ പ്രശംസ നേടിയെടുക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഏറെ വൈകാതെ ആരോഗ്യ ചികിത്സാ രംഗത്തും മെഡിക്കല്‍ ടൂറിസം മേഖലയിലും കേരളം വ്യക്തമായ മേല്‍ക്കൈ നേടുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. നമ്മുടെ കൊച്ചു  കേരളത്തിലേക്ക് കൂടുതല്‍ മുതല്‍മുടക്കിന് വിദേശത്ത് നിന്ന് അടക്കം ഒട്ടേറെ കമ്പിനികള്‍ എത്തിയാല്‍ അത്ഭുതപ്പെടാനില്ല.
.

എല്ലാത്തരം വായ്പകളും കുറഞ്ഞ പലിശനിരക്കിലേക്ക് മാറ്റിയെടുക്കാം

രാജ്യത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എട്ടോളം ബാങ്കുകളുമായി സഹകരിച്ചാണ് ഫ്യൂച്ചര്‍ ഡേറ്റയുടെ നിയന്ത്രണത്തില്‍ എല്ലാ വായ്പകളും കസ്റ്റമര്‍ക്ക് ലഭ്യമാക്കുക. കൊച്ചിയാണ് ആസ്ഥാനമെങ്കിലും കേരളത്തില്‍ എല്ലാ ജില്ലകളിലും ഫ്യൂച്ചര്‍ ഡേറ്റയുടെ സേവനം ലഭ്യമാണ്. ഒരു ബാങ്കറെയും സംരംഭകനെയും തമ്മില്‍ യോജിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ഫ്യൂച്ചര്‍ ഡേറ്റ ഇന്ന് വളര്‍ന്നിരിക്കുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നും എടുത്ത ഓവര്‍ ഡ്രാഫ്റ്റ്, ടേം ലോണുകളില്‍ പലതും ഉയര്‍ന്ന പലിശനിരക്കിലാണ്.

ഇത്തരം വായ്പകള്‍ കുറഞ്ഞ പലിശനിരക്കിലേക്ക് പുനക്രമീകരിച്ച് നേട്ടം കൊയ്യാനാകും. ഹോം ലോണുകള്‍ക്കും മേല്‍സൂചിപ്പിച്ച രീതിയില്‍ കുറഞ്ഞ പലിശനിരക്കിലേക്ക് മാറുവാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണം. ആരോഗ്യമേഖല, ഭക്ഷ്യസംസ്‌കരണം, ഓട്ടോ മൊബൈല്‍, കൃഷി അനുബന്ധ വ്യവസായം, ഇ- കൊമേഴ്‌സ് തുടങ്ങിയ മേഖലകളില്‍ ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച സ്‌കീമുകളില്‍ വായ്പകള്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ സന്നദ്ധമാണ്. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ബിസിനസ് ലോകത്തിന് പുത്തനുണര്‍വ്വ് സമ്മാനിക്കും. തകര്‍ച്ചയിലായ ബിസിനസ് സംരംഭങ്ങള്‍ റീസ്ട്രക്ടചര്‍ ചെയ്യുന്നതിന് ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ വായ്പ നല്‍കാന്‍ സന്നദ്ധമാണ്. എന്നാല്‍ ബാങ്ക് വായ്പകളേക്കാള്‍ കൂടുതല്‍ പലിശ ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടി വരും.

കസ്റ്റമര്‍ക്ക് മികച്ച ഇളവുകള്‍ നേടിയെടുക്കല്‍ പ്രഥമ ലക്ഷ്യം

ഒരു ബാങ്കറുടെ കൈയില്‍ നിന്ന് സംരംഭകന് വേണ്ട അല്ലെങ്കില്‍ അവര്‍ക്ക് അനുയോജ്യമായ വായ്പ എടുത്ത് നല്‍കാന്‍ സഹായിക്കുന്ന സേവനങ്ങളാണ് അഞ്ചുവര്‍ഷമായി ഫ്യൂച്ചര്‍ ഡേറ്റ ബിസിനസ് സൊലൂഷ്യന്‍സ് ചെയ്യുന്നത്. തങ്ങളെ സമീപിക്കുന്ന സംരംഭകന്റെ എല്ലാവിധ യോഗ്യതകളും അവരുടെ എല്ലാ വിവരങ്ങളും പഠിച്ച് അതിനെക്കുറിച്ച് കൃത്യമായ വിവങ്ങള്‍ പഠിച്ചാണ് ബാങ്കറെ ഉപഭോക്താവുമായി ബന്ധിപ്പിക്കുന്നത്. തിരിച്ച് ബാങ്കിന്റെ ഗുണഗണങ്ങള്‍ സംരംഭകനേയും ബോധിപ്പിക്കുന്നു. സാധാരണ ഒരാള്‍ ബാങ്ക് വായ്പയ്ക്ക് പോകുന്ന അതേ റൂട്ടിലൂടെയാണ് ഫ്യൂച്ചര്‍ ഡേറ്റയും സഞ്ചരിക്കുന്നത്. എന്നാല്‍ ഒരു സംരംഭകന് ഏതൊക്കെ സ്‌കീമില്‍, ഏത് രീതിയില്‍ വായ്പ എടുക്കണം, ഏതാണ് പലിശ കുറഞ്ഞ വായ്പ എന്നൊന്നും അറിയില്ല. ഇതെല്ലാം അറിയുന്ന കേരളത്തിലെ മുന്‍നിര കണ്‍സള്‍ട്ടന്റാണ് ഫ്യൂച്ചര്‍ ഡേറ്റ ബിസിനസ് സൊലൂഷന്‍സ്. എന്നതിനാല്‍; സംരംഭകന് ബാങ്കില്‍ കയറിയിറങ്ങാതെതന്നെ കാലതാമസമില്ലാതെ ബാങ്കില്‍ നിന്ന് വായ്പ പാസാക്കിയെടുക്കാന്‍ സാധിക്കുന്നു.

മാത്രമല്ല ഏതൊക്കെ ബാങ്കാണ് വായ്പ കൂടുതലായി നല്‍കുന്നതെന്നും, ഏത് ബാങ്ക് മാനേജര്‍ ലോണ്‍ കൊടുക്കാന്‍ തയ്യാറാണെന്നും, ആര്‍ക്കൊക്കെ അനുകൂല ചിന്താഗതിയുണ്ടെന്നുമെല്ലാം ഇവര്‍ക്ക് അറിയാം. ഉപഭോക്താവിനുവേണ്ടി സംസാരിച്ച് വായ്പയുടെ പലിശ നിരക്ക് സംരംഭകന് താങ്ങാവുന്ന നിരക്കിലേക്കെത്തിക്കാനും പറ്റുന്ന വിശ്വസ്ത സ്ഥാപനം കൂടിയാണ് ഫ്യൂച്ചര്‍ ഡേറ്റ. ബിസിനസ് വായ്പകള്‍, ഹോം ലോണുകള്‍, പ്രോപ്പര്‍ട്ടി വായ്പകള്‍, പേഴ്‌സണല്‍ ലോണുകള്‍, ടേം ലോണുകള്‍ തുടങ്ങിയ വിവിധ സ്‌കീമുകളില്‍ ബാങ്കുകളില്‍ നിന്നും ആവശ്യക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കും. കഴിഞ്ഞകാലങ്ങളില്‍ വായ്പകള്‍ വാരിക്കോരി നല്‍കി ബാങ്കുകളില്‍ കിട്ടാക്കടം പെരുകിയതോടെ കസ്റ്റമറുടെ തിരിച്ചടവ് ശേഷി അനുസരിച്ചാണ് എത്രരൂപവരെ ഒരാള്‍ക്ക് ലോണായി നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ തീരുമാനിക്കുക. ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് കൃത്യമായി സമര്‍പ്പിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മികച്ച സ്‌കീമുകളിലുള്ള വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ ഒരുക്കമാണ്.

ലക്ഷ്യം സംരംഭകരുടെ വളര്‍ച്ച

തങ്ങളെ സമീപിക്കുന്ന ഒരു സംരംഭകന് ആവശ്യം വേണ്ട തുക ബാങ്കില്‍ നിന്ന് പാസാക്കി നല്‍കി അവര്‍ക്ക് സംരംഭകലോകത്ത് വളരാനുള്ള അവസരമൊരുക്കലാണ് ഫ്യൂച്ചര്‍ ഡേറ്റ ബിസിനസ് സൊലൂഷന്‍സിന്റെ അത്യന്തികമായ ലക്ഷ്യം. ഉപഭോക്താവിന് ആവശ്യമായ തുക, അവരുടെ ഉല്‍പ്പന്നം, പ്രോജക്ട്, അവരുടെ സെക്യൂരിറ്റി, സിബില്‍ റിപ്പോര്‍ട്ട് തുടങ്ങിയവ നോക്കി സുതാര്യമായ രീതിയിലാണ് ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുന്നത്. ഇതിലൂടെ വായ്പ കാലതാമസമില്ലാതെ പാസാക്കിയെടുക്കാന്‍ സാധിക്കുമെന്നതാണ് സംരംഭകരുടെ പ്രധാന നേട്ടം. ഒരിക്കലും ആവശ്യക്കാര്‍ക്ക് വേണ്ട വായ്പ എങ്ങനെയെങ്കിലും വാങ്ങി കൊടുക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത് മറിച്ച് യോഗ്യതയുള്ളവരെ കണ്ടെത്തി അവര്‍ക്ക് വായ്പ എടുത്ത് നല്‍കുകയാണ് ചെയ്യുന്നതെന്ന് സ്ഥാപനത്തിന്റെ മുഖ്യചുമതലക്കാരനും മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടിംഗ് രംഗത്ത് സജീവ സാന്നിദ്ധ്യവുമായ പ്രീത് തോമസ് വ്യക്തമാക്കുന്നു. ബാങ്കുകളില്‍ നിന്നും ചെറിയ വായ്പകള്‍ക്ക് ഏത് രീതിയില്‍ എപ്രകാരം അപേക്ഷിക്കണമെന്നുള്ള ഉപദേശങ്ങളും ഫ്യൂച്ചര്‍ ഡേറ്റയിലൂടെ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9946261611, 9497584636

Leave a Reply

Your email address will not be published. Required fields are marked *