തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 87.94 ശതമാനം വിജയം. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം 85.31 ശതമാനമായിരുന്നു വിജയമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 91.11 ശതമാനം. കുറവ് പത്തനംതിട്ട ജില്ലയിലും. 82.53 ശതമാനം. 136 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയെന്നും മന്ത്രി അറിയിച്ചു. വ്യക്തിഗത പരീക്ഷാ ഫലം വൈകുന്നേരം നാല് മുതല്‍ ലഭ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
328702 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. സയന്‍സ്- 90.52%, ഹ്യുമാനിറ്റീസ്-80.4%, കൊമേഴ്‌സ്- 89.13%, ആര്‍ട്ട്- 89.33% എന്നിങ്ങനെയാണ് വിജയശതമാനം. ഓപ്പണ്‍സ്‌കൂള്‍ വിഭാഗത്തില് 53 ശതമാനമാണ് വിജയം.