കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമര്‍ശനവുമായി ഹൈബി ഈഡന് എംപി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഇങ്ങനെ ഉറങ്ങുന്നയൊരു പ്രസിഡന്റിനെ ഇനിയും നമുക്ക് ആവശ്യമുണ്ടോയെന്ന് ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കെ.സി. ജോസഫ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിലെ മുതര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. പാര്‍ട്ടിയില്‍ പുനസംഘടന വേണമെന്നും നേതൃത്വം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണം. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ മാത്രം പഴി പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്നത് കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും കെ.സി ജോസഫ് പറഞ്ഞു.