പൂനൈ: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. പൂനയിൽ ഉച്ചയ്ക്ക് 1.30 നാണ് മത്സരം നടക്കുക. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് പരമ്പര. നേരത്തെ നടന്ന ടെസ്റ്റ് മത്സരത്തിലും ടി20 യിലും വിജയം നേടിയ ആവേശത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങുക. എന്നാൽ ഏകദിനത്തിലെങ്കിലും പരമ്പര നേടി വിജയിക്കാനാവും ഇംഗ്ലണ്ടിന്റെ ശ്രമം. ടെസ്റ്റ് പരമ്പര 3-1നും ട്വന്റി 20യിൽ 3-2നുമാണ് ഇന്ത്യ ജയിച്ചത്. നാണക്കേട് ഒഴിവാക്കാൻ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ഇംഗ്ലണ്ടിന്റെ സൂപ്പർ താരങ്ങളായ ജോ റൂട്ടും ജോഫ്ര ആര്‍ച്ചറും ടീമിൽ ഇല്ലാത്തതു ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. മൂന്ന് മത്സരങ്ങളും പൂനയിലാണ് നടക്കുക.
വിരാട് കോഹ് ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.