സ്വയം വൈറസാകാന്‍ മത്സരിക്കുന്ന ധനമന്ത്രിയെ മുഖ്യമന്ത്രി നിയന്ത്രിക്കണം: ജെ ആര്‍ പത്മകുമാര്‍

Latest News

 

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നിന്ന് കോവിഡ് 19 എന്ന മഹാമാരിയെ നേരിടുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ വിലകുറഞ്ഞ പ്രസ്താവനകള്‍ ഇറക്കി സ്വയം വൈറസായി മാറുന്ന ധനമന്ത്രി തോമസ് ഐസക്കിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണമെന്ന് ബി ജെ പി സംസ്ഥാന ട്രഷറര്‍ അഡ്വ. ജെ ആര്‍ പത്മകുമാര്‍. കേന്ദ്ര സര്‍ക്കാരില്‍ അതൃപ്തി ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തുന്ന ധനമന്ത്രി വന്‍ പരാജയമാണെന്ന് സ്വയം തെളിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ നന്മയോര്‍ത്ത് തല്‍കാലത്തെയ്ക്കങ്കിലും ധനവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം. സംസ്ഥാനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു കര്‍മ്മ സേന രൂപികരിച്ചിട്ടുണ്ട്.

എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അവിടെ പ്രശ്‌നം ഉന്നയിക്കാതെ കവലകളില്‍ വായാടിത്തരം പറയുന്നത് ധനമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല. സമൂഹത്തിന് വേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്തി പണിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ രാജ്യം അവരെ ആദരിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകളെ ‘പാട്ട കൊട്ടലായി ‘കണ്ട ഈ മഹാന്‍ ജനാധിപത്യത്തിന് അപമാനമാണ് . സ്വന്തം കഴിവ് കേടുകളെക്കുറിച്ച് ആദ്യം മനസ്സിലാക്കി വേണം ധനമന്ത്രീ മറ്റുള്ളവരെ വിമര്‍ശിക്കാന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ച 20000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും പത്മകുമാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *