തിരുവനന്തപുരം: ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ജെഎസ്എസ് യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും. ജെഎസ്എസ് സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത് .
യുഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നേതൃയോഗത്തിൽ നിന്ന് വൈസ് പ്രസിഡന്റെ ഇറങ്ങി പോയിരുന്നു. തുടർന്ന് ജെഎസ്എസ് വൈസ് പ്രസിഡന്റിനോട് നേതൃത്വം വിശദീകരണം തേടുമെന്നും അറിയിച്ചു .