മട്ടന്നൂരില്‍ കെ.കെ ഷൈലജക്ക് വന്‍ വിജയം

Kerala Latest News

കണ്ണൂര്‍: മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. അറുപതിനായിരത്തിലധികമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജയുടെ ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏലക്കുഴിയേയും പരാജയപ്പെടുത്തിയാണ് കെ കെ ഷൈലജ വിജയിച്ചത്.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കേരളം ചുവപ്പണിയുന്നു. നിലവില്‍ 99 മണ്ഡലങ്ങളിലും എന്‍ഡിഎഫ് ആണ് മുന്നേറുന്നത്. 41 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുന്നു. കണ്ണൂരില്‍ ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫാണ് വിജയിച്ചത്. പേരാവൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം.

വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു. 20,609 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടത്തില്‍ തന്നെ വി. കെ പ്രശാന്ത് വ്യക്തമായ ലീഡ് നിലനിലര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിപ്പോകുന്ന കാഴ്ചയാണുണ്ടായത്. ബിജെപി സ്ഥാനാര്‍ത്ഥി വി. വി രാജേഷാണ് രണ്ടാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *