ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന വാദം ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നേമത്ത് കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ഥി വരുന്നത് അദ്ദേഹം സ്വാഗതം ചെയ്തു. ഉമ്മന്‍ചാണ്ടിയെ പോലുള്ള കരുത്തരായ സ്ഥാനാര്‍ഥികള്‍ വന്നോട്ടെയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തും. ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാര്‍ഥികളുണ്ടാകുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. നേമത്ത് ആര് വിചാരിച്ചാലും പരാജയപ്പെടുത്താനാകില്ല. നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.