ആലപ്പുഴ: പാക് അനുകൂല സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കശ്മീര്‍ സ്വദേശിയെ ആലപ്പുഴയിലെ മുഹമ്മയില്‍ നിന്നു പോലിസ് പിടികൂടി. കശ്മീര്‍ സ്വദേശി ഷാ എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
മുഹമ്മയിലെ ഒരു റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് പോലിസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഫേസ്ബുക്കിലും മറ്റും ഇയാള്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും പോസ്റ്റുകളും പാകിസ്ഥാനെ അനുകൂലിച്ചുള്ളതാണ്. എന്നാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് റിപ്പോര്‍ട്ട്.