ജനം വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ഇടതുസര്‍ക്കാര്‍ ആസ്വദിക്കുന്നു: ജോസ് പാറേക്കാട്ട്

Kerala

പാലാ: രാജ്യവ്യാപകമായി പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുമ്പോള്‍ ഇടതുമുന്നണി സര്‍ക്കാര്‍ വിലക്കയറ്റം കണ്ട് ആസ്വദിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് (ജോസഫ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാട്ട് കുറ്റപ്പെടുത്തി. യുഡിഎഫ് മീനച്ചില്‍ മണ്ഡലം കണ്‍വന്‍ഷന്‍ പൈക വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധന വില കൂടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 650 കോടിയുടെ അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ തയ്യാറായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ലിറ്റര്‍ പെട്രോള്‍ 90 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് 24 രൂപയും 1 ലിറ്റര്‍ ഡീസല്‍ 82 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ 20 രൂപയിലധികവും ലഭിക്കുന്ന വിരോധാഭാസമാണ് സംജാതമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇന്ധന വില്പന നികുതിയിനത്തില്‍ പ്രതിമാസം 800 കോടി രൂപയാണ് ലഭിക്കുന്നതെന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും ജോസ് പാറേക്കാട്ട് പറഞ്ഞു. യു.ഡി.എഫ്. ചെയര്‍മാന്‍ രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡി.സി.സി. സെക്രട്ടറി ആര്‍. സജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രേംജിത്ത് എര്‍ത്തയില്‍, ഷിബു പൂവേലില്‍, രാജു കോക്കപ്പുഴ, ജോഷി നെല്ലിക്കുന്നേല്‍, ഷോജി ഗോപി, വിന്‍സെന്റ് കണ്ടത്തില്‍, അഡ്വ. അലക്‌സ് കെ. ജോസ്, സാബു പൂവത്താനി, ശശിധരന്‍ നെല്ലാലയില്‍, ഷാജന്‍ മണിയാക്കുപാറ, എം. ജോസഫ് മുത്തുമല, ചാക്കോച്ചന്‍ കളപ്പുരയ്ക്കല്‍, എബിന്‍ വാട്ടപ്പള്ളി, സോണി ഓടച്ചുവട്ടില്‍, ജോബിന്‍ പറയരുതോട്ടം, മാത്തുക്കുട്ടി ഓടയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *