സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറച്ചേക്കും

Kerala Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറച്ചേക്കും. കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാളെ മുതലാണ് നിലവില്‍ വരിക.

എന്നാല്‍ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള മാര്‍ഗ നിര്‍ദേശത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു എന്നതായിരുന്നു അതൃപ്തിക്ക് കാരണം. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണിന്റെ ഫലം വിപരീതമായിരിക്കും എന്നാണ് ആരോപണം.

നിരത്തുകളില്‍ കൂടുതല്‍ ആളുകളിറങ്ങിയാല്‍ പോലീസിന് ഇടപെടേണ്ടി വരും. അത് സംഘര്‍ഷത്തിനും ഇടവരുത്താനും സാധ്യത ഉണ്ട്. നിര്‍മാണ മേഖലയിലെ ഇളവിലും അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇളവുകള്‍ വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

അന്തിമ തീരുമാനം സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഉണ്ടാകും. നിലവില്‍ ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *