ബെംഗളൂരു: പ്രണയദിനത്തില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്‌തു. ബെലഗാവി ജില്ലയിലെ കതലപൂരിലാണ് സംഭവം. ആസിഫ് (21) പെണ്‍സുഹൃത്ത് മസബി (19) എന്നിവരാണ് തൂങ്ങി മരിച്ചത്.
വിവാഹത്തിന് മസബിയുടെ കുടുംബാംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ഇരുവരും ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ മസബിയുടെ വിവാഹം മറ്റൊരു ആളുമായി വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരുവരും ഞായറാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്‌തത്.