തിരുവനന്തപുരം : എൻസിപിയിൽ നിന്ന് മാണി സി. കാപ്പൻ നിന്നു രാജിവച്ചു. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനാണ് ഇക്കാര്യം അറിയിച്ചത്.
കാപ്പന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം അറിയിച്ചു . ജയിച്ച സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
കാപ്പൻ പോകുന്നത് പാർട്ടിക്ക് ക്ഷീണമാണെന്നും കൂട്ടിച്ചേർത്തു . പാലായിൽ ഇടതുമുന്നണി ജയിക്കുമെന്നും പീതാംബരൻ വ്യക്തമാക്കി .
എൻസിപി കേന്ദ്ര നേതൃത്വം ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചതായി മാണി സി. കാപ്പൻ അറിയിച്ചു. പുതിയപാർട്ടി യുഡിഎഫ് മുന്നണിയിലെ ഘടകകക്ഷിയാകുമെന്നും മാണി സി കാപ്പൻ അറിയിച്ചു