മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണറിപ്പോര്‍ട്ട്. വീഴ്ച വരുത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പിന് കൈമാറി.
ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ നെഫ്രോളജി,യൂറോളജി വകുപ്പ് മേധാവിമാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ തുടങ്ങാനുള്ള നിര്‍ദ്ദേശം നല്കാന് വൈകി. അവയവ മാറ്റ ഏജന്‍സി കോര്‍ഡിനേറ്റര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നില്ല.
രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിലും പുതുക്കുന്നതിലും വകുപ്പു മേധാവിമാര്‍ക്ക് പിഴവ് സംഭവിച്ചു.അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയത് കൃത്യമായി അല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ശസ്ത്രക്രിയ വൈകിയതാണ് രോഗിയുടെ മരണ കാരണമെന്ന് റിപ്പോര്‍ട്ടിലില്ല.