തിരുവനന്തപുരം: മെട്രോ മാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ എം.എസ്.എം.ഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍, തിരുവനന്തപുരം ചേമ്പര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ സഹകരണത്തോടെ എം.എസ് എം.ഇ സെമിനാറും, അവാര്‍ഡ് ദാനവും നിര്‍വ്വഹിച്ചു. സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ചെറുകിട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും, വൈദ്യുതി വകുപ്പും നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ അനുകൂല സാഹചര്യം ഒരുക്കുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു.
കടുത്ത വൈദ്യുതി പ്രതിസന്ധിയിലും ചെറുകിട സംരംഭകരോട് ഉദാരസമീപന വന്ന് കെ.എസ്.ഇ.ബി സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ 30% മാത്രമാണ് നിലവില്‍ ഉത്പാദിപ്പിക്കുന്നത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്. ഈ സ്ഥിതി മാറാന്‍ ഊര്‍ജോല്‍പാദന രംഗത്ത് പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും മന്ത്രി മണി പറഞ്ഞു. സംസ്ഥാന തുറമുഖ മന്ത്രി മെട്രോ എം എസ്.എം.ഇ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പൊതു മരാമത്ത് മന്ത്രി ജി സുധാകരന്‍,തിരുവനന്തപുരം ചേമ്പര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ എസ്.എന്‍. രഘു ചന്ദ്രന്‍ നായര്‍, മെട്രോമാര്‍ട്ട് എം.ഡി സിജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.