പ്രീത് തോമസ്
കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എന്‍ എസ് എസ് തിരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു. സംഘാടക സമിതിയില്‍ ഉള്‍ക്കൊണ്ട് ആഘോഷങ്ങളില്‍ പങ്കുചേരാനുളള സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ജി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ആഘോങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ശത്ാബ്ദിയാഘോഷങ്ങളില്‍ അഭിമാനം കൊളളാനാണ് തിരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം വൈക്കത്ത് ഏപ്രില്‍ ഒന്നിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേര്‍ന്ന് നിര്‍വ്വഹിക്കും. വൈക്കം സത്യഗ്രഹം നടന്ന 603 ദിവസത്തെ അനുസ്മരിച്ചാണ് പരിപാടികള്‍.
മന്നത്തുപത്മനാഭന് നേതൃത്വം ഏറ്റെടുത്തശേഷം വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍, എല്ലാവിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ളതായി മാറി. ഇതുവഴിയാണ് കേരളത്തിലെ നവോത്ഥാനസംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിപ്ലവാത്മകമായ ഈ സംരംഭങ്ങളില്‍ മന്നത്തുപത്മനാഭന്റേതായ പങ്ക് എന്തായിരുന്നു എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്.