കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായി. സി.പി.എം പ്രവർത്തകനായ കൊച്ചിയങ്ങാടി സ്വദേശി ഒതയോത്ത് അനീഷാണ് അറസ്റ്റിലായത്. കേസുമായി നേരിട്ട് ബന്ധമുള്ള അനീഷ് സംഭവത്തിന് ശേഷം ഒളിവിലായിരുന്നതായി പോലീസ് പറഞ്ഞു.
നേരത്തെ, കേസിലെ രണ്ടാം പ്രതിയായ രതീഷിനെ തൂങ്ങി മരിച്ച നിലയി കണ്ടെത്തിയിരുന്ന. സംഭവദിവസം തന്നെ അറസ്റ്റിലായ ഒന്നാം പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.അതേസമയം, പ്രതിപ്പട്ടികയിലുളള എല്ല്ലാരും സി.പി.എം നേതാക്കളും പ്രവര്‍ത്തകരാണെന്നാണ് റിപ്പോർട്ട്.