സൂററ്റ്: മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ജാമ്യം നീട്ടി. സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസ് ഏപ്രില്‍ 13 ന് കോടതി പരിഗണിക്കും. പ്രിയങ്കയ്ക്കും മുതിര്‍ന്ന നേതാക്കന്‍മാര്‍ക്കുമൊപ്പമാണ് രാഹുല്‍ കോടതിയിലെത്തിയത്.
സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപ്പീലും ശിക്ഷയും കുറ്റവും മരവിപ്പാക്കാനുള്ള അപേക്ഷയും നല്‍കി. മോദി എന്നത് സമുദായപ്പേരല്ല, പരാതിക്കാരന്റെ പേര് പ്രസംഗത്തിലില്ല, പരമാവധി ശിക്ഷ നല്‍കിയത് അസാധാരണം തുടങ്ങിയ വാദങ്ങള്‍ രാഹുല്‍ മുന്നോട്ട് വെച്ചു.