തിരുവനന്തപുരം: ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കാന്‍ ശബരിമല വികസന അതോറിറ്റിക്ക് രൂപം നല്കാന് സര്‍ക്കാര്‍ തിരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഈ തിരുമാനം ഉണ്ടായത്. ശബരിമല മാസ്റ്റര്‍ പ്ളാനില്‍ വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണിത്. വെര്‍ച്വല്‍ ക്യു മുതല്‍ പ്രസാദ വിതരണം വരെയുള്ള കാര്യങ്ങള്‍ ഡിജിറ്റിലൈസ് ചെയ്യാന്‍ സര്‍ക്കാര്‍ തിരുമാനിച്ചിരിക്കുന്നത്.
തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മൊബൈല്‍ നമ്പരിലേക്ക് ഇടത്താവളങ്ങളെക്കുറിച്ചും തീര്‍ഥാടനത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും മെസേജായി ലഭ്യമാകും. കാനനപാത തുറന്നുകൊടുക്കും. ആര്.എഫ്.ഐ.ഡി സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ക്യൂ.ആര് കോഡ് അടങ്ങിയ പാസ് അനുവദിക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ക്യൂ.ആര് കോഡ് ഓട്ടോമാറ്റിക്കായി സ്കാന്‍ ചെയ്യുന്ന സംവിധാനം ഒരുക്കും.വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സമയത്തു തന്നെ നെയ്യഭിഷേകം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ വിവരം രേഖപ്പെടുത്താന്‍ അവസരം നല്കി പുലര്‍ച്ചെയുള്ള സ്ലോട്ടുകള്‍ അനുവദിക്കും.കാനനപാത തുറന്ന് കൊടുക്കും