ന്യൂഡൽഹി: രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം.രാവിലെ ഒൻപത് മണി മുതൽ കോവിൻ 2 .0 ആപ്പിൽ രെജിസ്ട്രേഷന് ആരംഭിക്കും .60 വയസ്സിനു മുകളിൽ ഉള്ളവർക്കും 45 വയസ്സിനു മുകളിൽ മറ്റു അസുഖങ്ങൾ ഉള്ളവർക്കുമാണ് വാക്സിൻ .ജനുവരി 16 -നാണ് ഒന്നാം ഘട്ട വാക്സിനേഷന് തുടക്കം കുറിച്ചത് .
ആദ്യ ഘട്ടത്തിൽആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള മുന്നണി പ്രവർത്തർക്ക് വാക്സിൻ നൽകി .സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യം ആയിരിക്കും .സ്വകാര്യ ആശുപത്രികളിൽ ഒരു ടോസിന് 250 രൂപ ഈടാക്കും.