ന്യൂഡൽഹി: അസുഖ ബാധിതയായ മാതാവിനെ കാണാൻ അഞ്ച് ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ തിരികെ ജയിലിലെത്തി. കോടതി ഉത്തരവനുസരിച്ച് യു.പി പൊലീസിന്റെ സുരക്ഷയിലായിരുന്നു കാപ്പന്റെ വീട്ടിലേക്കുള്ള യാത്രയും മടക്കവും. അസുഖ ബാധിതയായ മാതാവിനെ കാണാൻ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.