ശിവഗിരി പദ്ധതി ഉപേക്ഷിച്ചതോടെ മലയാളികളുടെ വികാരം വ്രണപ്പെട്ടു: എ കെ ആന്റണി

Kerala

 

തിരുവനന്തപുരം: കേരളീയരുടെ സ്വകാര്യഅഹങ്കാരം ആയിരുന്ന ശിവഗിരിയില്‍ പ്രഖ്യാപിച്ച പദ്ധതി ഉപേക്ഷിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ മലയാളികളുടെ വികാരം വ്രണപ്പെട്ടുത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി ആരോപിച്ചു. പദ്ധതി ഉപേക്ഷിച്ചകാര്യം എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. കേന്ദ്രവും കേരളവും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ഇത്തരമൊരു പദ്ധതി ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഇതിന് രണ്ടു സര്‍ക്കാറുകളും ഉത്തരവാദികളാണെന്നും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണ് പദ്ധതിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍മ്മയാത്രയുടെ രണ്ടാം ദിനത്തിലെ പദയാത്ര വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി സി സി ഒ ബി സി ചെയര്‍മാന്‍ അഡ്വ: സുമേഷ് അച്യുതന്റെ നേതൃത്വത്തിലാണ് ധര്‍മ്മയാത്ര നടക്കുന്നത്. അരുവിപ്പുറം മുതല്‍ ശിവഗിരി വരെ ഉള്ള 80 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ആരംഭിച്ചത്. സംസ്ഥാന ഭാരവാഹികളായ ബാബു നാസര്‍, എന്‍ രാജേന്ദ്രബാബു, രാജേഷ് സദേവന്‍, അഡ്വ ഷിജിന്‍ ലാല്‍, എന്നിവര്‍ ജാഥയിലെ സ്ഥിരംസമിതി അംഗങ്ങളാണ്. സംസ്ഥന ജനറല്‍ സെക്രട്ടറി ആര്‍ അജിരാജകുമാര്‍, ജില്ല ചെയര്‍മാന്‍ ഷാജിദാസ്, ജില്ലാ ഭാരവാഹികളായ വിലിം ലാന്‍സി, കെ.രാജന്‍, കുവളശേരി പ്രഭാകരന്‍,മനുര്‍കോണം രാജേഷ് എന്നിവര്‍ സംസാരിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തിലും, ആര്‍ ശങ്കറിന്റെ പ്രതിമക്ക് മുന്നിലും ശ്രീനാരയണഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തിലും പുഷ്പ്പാര്‍ച്ചന നടത്തി. ജാഥ ശനിയാഴ്ച ശിവഗിരില്‍ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *