ഐ.പി.എല്‍ ലേലം; ശ്രീശാന്ത് പുറത്ത്, ഇടംപിടിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

Sports

ഐ.പി.എല്‍ 14-ാം സീസണിന് മുന്നോടിയായുള്ള ലേലത്തിന്റെ അന്തിമ പട്ടികയായി. 292 താരങ്ങളടങ്ങിയ അന്തിമ പട്ടികയാണ് ബി.സി.സി.ഐ പുറത്തുവിട്ടത്. എന്നാല്‍ മലയാളി പേസര്‍ എസ്. ശ്രീശാന്തിന് പട്ടികയില്‍ ഇടംനേടാനായില്ല.

നേരത്തെ ലേലത്തില്‍ പങ്കെടുക്കുന്നതിനായി ശ്രീശാന്ത് പേര് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 1114 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ നിന്നാണ് 292 താരങ്ങളുടെ അന്തിമ പട്ടിക ബി.സി.സി.ഐ തയാറാക്കിയത്.

ശ്രീശാന്തിന് ഇടംനേടാനായില്ലെങ്കിലും മലയാളി താരങ്ങളായ സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും പട്ടികയിലുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും അന്തിമ പട്ടികയില്‍ ഇടംപിടിച്ചു.

ഈ മാസം 18 ന് ചെന്നൈയില്‍ വെച്ചാണ് മിനിലേലം നടക്കുന്നത്. ഹര്‍ഭജന്‍ സിംഗ്, കേദാര്‍ ജാദവ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ 2 കോടി അടിസ്ഥാന വിലയുമായി പട്ടികയിലുണ്ട്. അന്തിമ പട്ടികയിലെ 292 താരങ്ങളില്‍ നിന്ന് വെറും 61 താരങ്ങളെ മാത്രമാണ് ടീമിലെടുക്കാന്‍ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *