സംസ്ഥാനത്ത് ഇന്നു മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍

Kerala Latest News

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായര്‍ വരെയുള്ള ആറു ദിവസം ലോക്ക് ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങളേക്കാള്‍ ഒരു പടികൂടി കടുത്തതാകും നിയന്ത്രണങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അത്യാവശ്യ കാര്യങ്ങളുണ്ടെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ. സംസ്ഥാനത്തു കനത്ത പോലീസ് നിരീക്ഷണം ഉണ്ടാകും. അടിയന്തര ആവശ്യങ്ങള്‍ക്കു പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ രേഖയോ സത്യവാങ്മൂലമോ കരുതണം.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

* അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാവൂ. മെഡിക്കല്‍ സ്റ്റോറുകള്‍, പലചരക്കു കടകള്‍, പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന കടകള്‍, പാല്‍, മത്സ്യം, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍ തുടങ്ങിയവയും തുറക്കാം.

,p>* കടകള്‍ രാത്രി ഒമ്പതിന് അടയ്ക്കണം. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ രാത്രി 7.30നു കടകള്‍ അടയ്ക്കണം. കടകളിലുള്ളവര്‍ രണ്ടു ലെയര്‍ മാസ്‌ക് ധരിക്കണം.

* ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പാഴ്‌സല്‍, ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.

* ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ.

* ദീര്‍ഘദൂര ബസ് സര്‍വീസ്, ട്രെയിന്‍, വിമാന സര്‍വീസ് അനുവദിക്കും. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍ തുടങ്ങിയിടങ്ങളിലേക്കുള്ള പൊതുഗതാഗതം, ചരക്കുഗതാഗതം, സ്വകാര്യ വാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ എന്നിവയും അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *