ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ സി.രഘുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും
കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി.രഘുനാഥ് ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് രഘുനാഥ് മത്സരിക്കുക. നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെയാണ് യു.ഡി.എഫ് രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കിയത്.
Continue Reading