സംസ്ഥാനത്ത് കോവിഡ് വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷം, പ​ല​യി​ട​ത്തും ര​ണ്ട് ദി​വ​സ​ത്തെ സ്റ്റോ​ക്ക് മാ​ത്രം ബാ​ക്കി; ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മം ഉണ്ടെന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പ​ല മേ​ഖ​ല​ക​ളി​ലും ര​ണ്ട് ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മെ സ്റ്റോ​ക്കു​ള്ളു​വെ​ന്നും, മാ​സ് വാ​ക്സി​നേ​ഷ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ലഭ്യതക്കുറവ് രൂക്ഷമാകുകയാണെന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് വാക്സിൻ ക്ഷാമത്തെക്കുറിച്ച് മന്ത്രി അറിയിച്ചത്.അതേസമയം, വാ​ക്‌​സി​ൻ തീ​രെ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഇ​ല്ലെ​ന്നും മന്ത്രി പറഞ്ഞു. ന​മു​ക്ക് ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ട് വേ​ണം വി​ദേ​ശ​ത്തേ​ക്ക് അ​യ​ക്കാ​ൻ.​കൂ​ടു​ത​ൽ വാ​ക്‌​സി​ൻ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Continue Reading

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് ക്ഷാമം; തിരുവനന്തപുരത്ത് സ്‌റ്റോക്കുള്ളത് 25,000 പേര്‍ക്ക് മാത്രം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിനും ക്ഷാമം അനുഭവപ്പെടുന്നു. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേര്‍ക്കുള്ള വാക്‌സിന്‍ മാത്രമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ മെഗാ ക്യാമ്പുകള്‍ മുടങ്ങുമോയെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവയ്ക്കുന്നുണ്ട്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിന്‍ എത്രയും വേഗം എടുത്തുതീര്‍ക്കണമെന്ന തീരുമാനത്തിന് വിലങ്ങുതടിയാണ് വാക്‌സിന്‍ ക്ഷാമം. രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആവശ്യത്തിന് വാക്സിന്‍ കിട്ടാതെ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. തിരുവനന്തപുരം […]

Continue Reading