ലോകം കാത്തിരുന്ന മഹാദൗത്യത്തിന് പരിസമാപ്തി; ദുരന്തമുഖത്ത് പ്രാര്‍ത്ഥനകളുമായി റോയല്‍ സ്‌കൈ ഹോളിഡേയ്‌സ് പ്രതിനിധികൾ

Kerala Latest News

ലോകം ഏക മനസുമായി പ്രാര്‍ത്ഥനയോടെ തള്ളിനീക്കിയ മണിക്കൂറുകള്‍ക്ക് പരിസമാപ്തി. തായ് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട 13 പേരെയും ദൗത്യസംഘം പുറത്തെത്തിച്ചു. സമീപകാലത്തു ലോകം കണ്ട അതീവ ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനമാണ് ആര്‍ക്കും ഒരു പോറലുമേല്‍ക്കാതെ 17ാം ദിവസം വിജയത്തിലെത്തിയത്. പ്രളയക്കെടുതികള്‍ സൃഷ്ടിച്ച ആശങ്കകള്‍ അവസാനിക്കുമ്പോള്‍ റോയല്‍ സ്‌കൈ ഹോളിഡൈയ്‌സ് പ്രതിനിധികൾ ദുരന്തമുഖത്ത് എത്തിയിരുന്നു. വിനോദ സഞ്ചാരികളായി തായ്ലാന്റിൽ എത്തുന്ന മലയാളികളിൽ അധികം പേരും എത്തിപ്പെടാത്ത സ്ഥലങ്ങളിലൊന്നാണ് ഫുട്ബോൾ സംഘം അകപ്പെട്ട ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം. പത്തുവര്‍ഷമായി തായ്‌ലാന്‍ഡില്‍ സന്ദര്‍ശനം നടത്തുന്ന റോയൽ സ്കൈ ഹോളിഡേയ്സ് സി ഇ ഒ ഹാരീക്ക് ഇക്കയുടെ ഓര്‍മകളില്‍ ആദ്യസംഭവമാണ് തായ്‌ലാന്‍ഡിലുണ്ടായ പ്രളയക്കെടുതികള്‍. കാലംതെറ്റിയെത്തിയ മഴക്കെടുതിയില്‍ തായ്‌ലാന്‍ഡ് മുങ്ങിതാഴുമെന്ന് ഭീതിപ്പെടുത്തിയ നിമിഷങ്ങളില്‍ താം ലുവാങ് ഗുഹയില്‍ അകപ്പെട്ടുപോയ 12 കുട്ടികളെയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഫുട്‌ബോള്‍ പരിശീലകനെയും ഭൗത്യസംഘം വെള്ളം നിറഞ്ഞ ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്ത് എത്തിക്കുവരെ നിറമിഴികളോടെ പ്രാര്‍ത്ഥനകളുമായി ലോകം മുഴുവന്‍ കാത്തിരുന്നു. മൂന്നാം ദിവസത്തെ ദൗത്യത്തോടെയാണു രക്ഷാപ്രവര്‍ത്തനം പൂര്‍ണമായത്. ജൂണ്‍ 23നാണ് ഉത്തര തായ്‌ലന്‍ഡില്‍ താം ലുവാങ് ഗുഹയില്‍ 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ പരിശീലകനും കയറിയത്. 11നും 16നും മധ്യേ പ്രായമുള്ളവരാണ് കുട്ടികള്‍. ഇരുപത്തിയഞ്ചുകാരനാണു പരിശീലകന്‍. ഇവര്‍ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. ഗുഹയുടെ അകത്തുള്ളപ്പോള്‍ പെരുമഴ പെയ്തു വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടര്‍ച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റര്‍ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റര്‍ അകത്തെത്തി കുട്ടികള്‍. ഇടുങ്ങിയ, ദുര്‍ഘടമായ വഴികള്‍ പിന്നിട്ടാണ് രക്ഷാസംഘം ഇടുങ്ങിയ, ദുര്‍ഘടമായ വഴികള്‍ പിന്നിട്ടാണ് രക്ഷാസംഘം കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ് റായ് വനത്തിലെ റേഞ്ചര്‍ വിവരമറിയിച്ചപ്പോഴാണു വിവരം മറ്റുള്ളവര്‍ അറിഞ്ഞത്. കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ ഗുഹയ്ക്കുള്ളില്‍ പെട്ടതാകാമെന്ന് ഉറപ്പായി. എന്നാല്‍, ഗുഹയ്ക്കുള്ളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ നേരിട്ടു പോവുകയല്ലാതെ മാര്‍ഗങ്ങളില്ലായിരുന്നു. ഒന്‍പതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ബ്രിട്ടിഷ് കേവ് റെസ്‌ക്യൂ കൗണ്‍സില്‍ അംഗങ്ങളായ നീന്തല്‍ വിദഗ്ധര്‍ ജോണ്‍ വോളന്തെനും റിച്ചാര്‍ഡ് സ്റ്റാന്റനുമാണു കുട്ടികളെ കണ്ടെത്തിയത്. തൊട്ടടുത്ത നിമിഷം തായ്‌ലന്‍ഡിലേക്കു ലോകം കാരുണ്യപൂര്‍വം പാഞ്ഞെത്തി. ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയില്‍ സാങ്കേതിക വിദഗ്ധര്‍, ഡൈവര്‍മാര്‍, ഗുഹാ വിദഗ്ധര്‍, മെഡിക്കല്‍ സംഘം, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന രക്ഷാപ്രവര്‍ത്തകരാണു രണ്ടാഴ്ചയിലേറെയായി ഗുഹാമുഖത്ത് കുട്ടികളെ രക്ഷിക്കാനായി പ്രവര്‍ത്തിച്ചത്. റോയല്‍ തായ് നാവികസേനയുടെ ഭാഗമായ തായ് നേവല്‍ സീലുകളാണു നേതൃത്വം നല്‍കിയത്. ഗുഹയിലേക്കു മറ്റു പ്രവേശനമാര്‍ഗങ്ങളുണ്ടോ എന്നു കണ്ടുപിടിക്കാന്‍ ഡ്രോണുകളും റോബട്ടുകളും ഉപയോഗിച്ചു. 15 ദിവസമായി ടൂര്‍ അംഗങ്ങളുമായി തായ്‌ലാന്‍ഡിയുള്ള ഹാരീസ് ഇക്കയും സംഘവും ഈമാസം 15 ന് കേരളത്തില്‍ തിരിച്ചെത്തും.

Leave a Reply

Your email address will not be published. Required fields are marked *