സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല; 28 വരെ കടകള്‍ തുറക്കാം

Kerala Latest News

കൊച്ചി: സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്നാണ് നാളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തീയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

ഇനി 29നാണ് അടുത്ത ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉണ്ടാവുക. ആദ്യം ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. അതിനിടെ സംസ്ഥാനത്ത് രോഗ വ്യാപനം ഗുരുതരമായി തുടരുകയാണ്.

കേരളത്തില്‍ ഇന്നലെ 20,452 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,91,95,758 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച്ച മുതല്‍ എറണാകുളത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എറണാകുളം ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്നലെയും ജില്ലയില്‍ 2348 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ 2000 ത്തിന് മുകളിലാണ് ജില്ലയിലെ പ്രതിദിന കൊവിഡ് കണക്ക്.

കൊവിഡ് കണക്കുകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ് എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്. പലയിടങ്ങളിലും ജനങ്ങള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള തിരക്കാണ്. ഷോപ്പിംഗ് മാളുകള്‍ തുറന്നപ്പോള്‍ പല സ്ഥലങ്ങളിലും വലിയ രീതിയിലുള്ള തിരക്കാണ്. ഗതാതഗത കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യവും. ഓണം വരുന്നതോട് കൂടി വളരെ വലിയ രീതിയിലുള്ള ഗതാഗത കുരുക്കും ആളുകള്‍ കൂടുതലായി പുറത്തിറങ്ങാനുള്ള സാഹചര്യവുമാണ് അതുകൊണ്ട് തിങ്കളാഴ്ച്ച മുതല്‍ കര്‍ശനമായ പരിശോധനയും സുരക്ഷയും ഏര്‍പ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *