കൊല്ലത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം; 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ

Kerala

കൊല്ലം: കടപ്പാക്കടയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെതാണ് മൃതദേഹമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പരിശോധനയ്‌ക്കായി ജില്ലാ ആസുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *